Leader Page
കഴിഞ്ഞ 40 വർഷമായി ഞാൻ ദീപിക ദിനപത്രം വായിക്കുന്നു. വിദ്യാർഥിയായിരിക്കുന്പോഴും അധ്യാപകനായിരിക്കുന്പോഴും ദിശാബോധം ജനിപ്പിച്ച ധ്രുവനക്ഷത്രമായിരുന്നു എനിക്ക് ദീപിക.
സാമൂഹിക പ്രസക്തിയാണ് ഈ പത്രത്തിന്റെ പ്രാണൻ. ജീവിതോത്കർഷത്തിനുതകുന്ന മൂല്യങ്ങളുടെ മുഴക്കം പത്രത്താളുകളിൽ കേൾക്കാം. മതേതരത്വം, സ്വാതന്ത്ര്യം, മാനവികത എന്നിവയുടെ അടിത്തറയിലാണ് മുഖപ്രസംഗങ്ങൾ പടുത്തുയർത്തുന്നത്.
ദേശീയവും പ്രാദേശികവുമായ വിഷയങ്ങൾ പ്രതിപാദിക്കുന്പോഴും വീശാല വീക്ഷണം എന്ന പാത ഉപേക്ഷിക്കാറില്ല. തനതു വ്യക്തിത്വമുള്ള മുഖപ്രസംഗങ്ങൾ ചടുലകാന്തി പ്രസരിപ്പിക്കുന്നു.
ദീപികയുടെ പ്രായവും പ്രായത്തിനൊത്ത സമചിത്തതയും ആദരവ് അർഹിക്കുന്നു. ദീപികയ്ക്ക് ദീർഘായുസ് ആശംസിക്കുന്നു.
-ആർ. വിജയകുമാർ (റിട്ട. അധ്യാപകൻ, തിരുവനന്തപുരം കോ-ഓപറേറ്റീവ് ആർട്സ് & സയൻസ് കോളജ്)
Leader Page
സംശുദ്ധ പത്രപ്രവര്ത്തനത്തിന്റെ ഉത്തമ മാതൃകയായി നിലകൊള്ളുന്ന ദീപിക 140 ദീപ്തവര്ഷങ്ങള് പിന്നിടുമ്പോള് അഭിമാനിക്കാന് ഏറെ കാര്യങ്ങളുണ്ട്. ഹൈസ്കൂളില് പഠിക്കുന്ന കാലത്ത് തുടങ്ങിയതാണ് ദീപികയുമായുള്ള ബന്ധം.
ദീപികയ്ക്കൊപ്പം ഡിസിഎല് പുത്തന് തലമുറയ്ക്ക് നല്കുന്ന ദിശാബോധം മറക്കാനാവില്ല. ദീപിക ഫ്രണ്ട്സ് ക്ലബ്ബിലൂടെ ജനങ്ങളുമായുള്ള സൗഹൃദം ഇന്നും ഊട്ടിയുറപ്പിക്കുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ആത്മീയ രംഗങ്ങളില് നിരവധിപ്പേര് ദീപികയിലൂടെ ഊര്ജം സ്വീകരിച്ച് നേതൃനിരയിലേക്ക് വളര്ന്നുവന്നിട്ടുണ്ട്.
ശബ്ദമില്ലാത്തവര്ക്കുവേണ്ടി ശബ്ദിക്കുന്ന ദീപികയുടെ ശബ്ദം ഇനിയും മലയാളക്കരയില് മുഴങ്ങട്ടെ; എല്ലാ ഭാവുകങ്ങളും.
-കുരുവിള ജേക്കബ് റിട്ട. ലൈബ്രേറിയന് സെന്റ് ജോസഫ്സ് കോളജ്, മൂലമറ്റം
Leader Page
മാധ്യമരംഗത്ത് കൃത്യതയുടെ നേർരേഖ വരച്ച ദിനപത്രമാണ് ദീപിക. സത്യസന്ധമായ നിലപാടുകളിലൂടെ ആർക്കും പക്ഷംപിടിക്കാത്ത, നീതിയുക്തമായ വാർത്തകളാണ് ദീപികയെ എന്നും വ്യത്യസ്തമാക്കിയത്.
പാർശ്വവത്കരിക്കപ്പെട്ടവരോടും നീതി നിഷേധിക്കപ്പെട്ടവരോടും ഒപ്പം നിൽക്കാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും തൂലിക ചലിപ്പിച്ച മഹത്തായ പാരമ്പര്യമാണ് ദീപികയ്ക്കുള്ളത്.
ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് കുതിക്കാനും നന്മയുടെയും സത്യത്തിന്റെയും ശബ്ദമായി വായനക്കാരുടെ ഹൃദയങ്ങളിൽ എന്നും നിലനിൽക്കാനും ദീപികയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാ മാധ്യമപ്രവർത്തകർക്കും ജീവനക്കാർക്കും കഴിയട്ടെ എന്ന് ഹൃദയപൂർവം ആശംസിക്കുന്നു.
-ബിനു ഡൊമിനിക് നടുവിലേഴം (ജനറൽ സെക്രട്ടറി, കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത)
Leader Page
എന്തുകൊണ്ട് ദീപിക ഇഷ്ടപ്പെടുന്നു എന്നു ചോദിച്ചാൽ എന്റെ ഉത്തരം ഇതായിരിക്കും: വാർത്തയിലെ സത്യസന്ധത, കാർഷിക മേഖലയ്ക്ക് കൊടുക്കുന്ന പ്രാധാന്യം, പക്ഷം പിടിക്കാതെ എഴുതുന്നതും വായനക്കാരനിലേക്ക് തുളച്ചു കയറുന്ന ഭാഷയിലുള്ള എഡിറ്റോറിയലുകൾ, അങ്ങനെ പലതും. സർവോപരി ഉറച്ച നിലപാടുകൾ.
ദീപികയ്ക്ക് എല്ലാ ഭാവുകങ്ങളും. നിറയെ വാർത്താ വിഭവങ്ങളുമായി ദീപിക എന്നും വായനക്കാരന്റെ മുമ്പിലെത്തട്ടെ.
ജോസഫ് അടിച്ചിലാമ്മാക്കൽ, റിട്ടയേഡ് അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ വെച്ചൂച്ചിറ കോളനി, പത്തനംതിട്ട
Leader Page
140 വർഷത്തെ പത്രധർമത്തിന്റെ മഹത്തായ പാരമ്പര്യവുമായി ദീപിക മുന്നേറുന്നു. കേരളത്തിന്റെ ആദ്യ പത്രമെന്ന അഭിമാനത്തോടെ, അച്ചടി മാധ്യമത്തിലും ഇപ്പോൾ പുതിയ കാലത്ത് ഓൺലൈൻ രംഗത്തും വിശ്വാസ്യതയുടെ ശബ്ദമായി നിലകൊള്ളുന്ന ദീപികയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.
ചെറുപ്പം മുതലേ വായിക്കുന്ന പത്രമാണ് ദീപിക. വാർത്തകളുടെ സത്യസന്ധതയാണ് ദീപികയുടെ മുഖമുദ്ര. കർഷകരുടെ പ്രശ്നങ്ങൾ ദീപിക എക്കാലവും ഉയർത്തിപിടിക്കാറുണ്ട്.
ദീപികയുടെ ഓണലൈൻ പ്ളാറ്റ്ഫോമുകളും മൂല്യങ്ങളും സത്യവും ഉയർത്തിപ്പിടിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. ഇനിയും അനേകം വർഷങ്ങൾ ജനഹൃദയങ്ങളിൽ ദീപിക നിറഞ്ഞുനിൽക്കട്ടെ.
- മായ രാഹുൽ (ചെയർപേഴ്സൺ, പാലാ നഗരസഭ)
Leader Page
അക്ഷരവെളിച്ചം തിരിച്ചറിഞ്ഞ കാലം മുതൽ ഇന്നോളം മലയാള മാധ്യമലോകത്തിന്റെ വിശ്വസ്തതയുടെ അടയാളമായ ദീപികയെ നെഞ്ചിലേറ്റാൻ സാധിച്ചത് എന്റെ ആത്മീയ-ബൗദ്ധിക ജീവിതത്തിലെ നന്മയായി കരുതുന്നു.
കേരളത്തിന്റെ വിദ്യാഭ്യാസ, സാമ്പത്തിക, സാംസ്കാരിക ഉന്നമനത്തിനു ദിശാബോധമേകുന്നതിനൊപ്പം ഒരു മതേതര സമൂഹത്തിന്റെ ന്യായമായ അവകാശങ്ങളെയും ആവശ്യങ്ങളെയും അധികാരകേന്ദ്രങ്ങൾക്കു മുന്നിൽ നിഷ്കർഷയോടെ അവതരിപ്പിച്ചുകൊണ്ട് നവകേരള നിർമിതിയിൽ ദീപിക വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്.
രാഷ്ട്രീയ അന്ധതയ്ക്കും അനീതികൾക്കുമെതിരേ വിട്ടുവീഴ്ചയില്ലാത്ത ധാർമിക ശബ്ദമായി നിലകൊള്ളാനും പൊതുസമൂഹത്തിന്റെ ജീവസുറ്റ മനഃസാക്ഷിയായി മാറി സത്യത്തിന്റെ പക്ഷം ചേരാനും ഈ പത്രത്തിന് എക്കാലവും സാധിച്ചിട്ടുണ്ട്.
വാർത്തകളെ യാഥാർഥ്യബോധത്തോടെ അവതരിപ്പിക്കുകയും അഭിപ്രായങ്ങളെ സുതാര്യമായി വേർതിരിച്ചു കാണിക്കുകയും ചെയ്യുന്ന ഈ സ്വതന്ത്ര മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റെയും മതേതരമൂല്യങ്ങളുടെയും പ്രഭാവത്തെ സദൃശ്യമായി ശക്തിപ്പെടുത്തുന്നു.
സത്യത്തെയും നീതിയെയും മുൻനിർത്തിയുള്ള ദീപികയുടെ ഈ മഹത്തായ അക്ഷരപ്രയാണത്തിന് ഹൃദയം നിറഞ്ഞ മംഗളങ്ങൾ.
- ബിനു വെളിയനാടൻ
(കെസിഎസ്എൽ, ചങ്ങനാശേരി അതിരൂപത പ്രസിഡന്റ്,
അധ്യാപകൻ,സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് കുറുമ്പനാടം)
Leader Page
സമൂഹത്തിലേക്ക് തിരിച്ചുവച്ചിരിക്കുന്ന മുഖക്കണ്ണാടിയാണ് ദീപിക. അതിൽനിന്നുള്ള പ്രതിഫലന കിരണങ്ങൾ സമൂഹത്തിനാകമാനം പ്രകാശവും പ്രതീക്ഷയും തിരുത്തൽ ശക്തിയുമാകുന്നു.
നൂറ്റിനാല്പതിലെത്തുമ്പോഴും യുവത്വത്തിന്റെ പ്രസരിപ്പും പ്രതിബദ്ധതയും പ്രബോധനാത്മകമായ ധാർമികതയുടെ അക്ഷരക്കൂട്ടും ഓരോ പ്രഭാതത്തിലും സമൂഹമനസിന്റെ നാവാകുന്നു.
അധ്യാപനചാതുരിയോടെ ഭാഷയും കലയും സാഹിത്യവും സംസ്കാരവും ജനങ്ങളിലേക്കെത്തിക്കുന്നു. ഒപ്പം, അറിവും അലിവും അനുഭവങ്ങളും സമന്വയിപ്പിച്ച് കൃഷിയെയും കർഷകരെയും ദീപികയുടെ ഹൃദയത്തോടു ചേർത്തു നിർത്തുന്നു എന്നതും ഏറെ അഭിമാനകരമാണ്.
സമൂഹത്തിന് മാർഗദർശിയും പ്രചോദനാത്മകവുമായ വെളിച്ചമായി ദീപികയുടെ അക്ഷരശ്രേണി അഭംഗുരം തുടരട്ടെയെന്ന് ഹൃദയപൂർവം ആശംസിക്കുന്നു.
ടോം ജോസ് തഴുവംകുന്ന് (എഴുത്തുകാരൻ, ചിത്രകാരൻ)
Leader Page
കേരളത്തിലെ കർഷകരുടെ ജീവിതവും പ്രതിസന്ധികളും പ്രതീക്ഷകളും സമൂഹത്തിന്റെ മുന്നിലെത്തിക്കുന്നതിലും വിദ്യാർഥികളുടെയും യുവതലമുറയുടെയും അറിവിനും വളർച്ചയ്ക്കും പിന്തുണ നൽകുന്നതിലും പൊതുസമൂഹത്തിന്റെ ശബ്ദമാകുന്നതിലും ദീപിക വഹിച്ച പങ്ക് വിലമതിക്കാനാകാത്തതാണ്.
മലയോര കർഷകരുടെ കണ്ണീരിനും വിയർപ്പിനും കാവലാളായിരുന്ന ദീപിക അവരുടെ പ്രതിസന്ധികളിലും അതിജീവിത പോരാട്ടങ്ങളിലും എന്നും ഒപ്പം നിന്നു. തലമുറകളെ വായനയിലേക്കും അറിവിലേക്കും ചിന്തയിലേക്കും നയിച്ച ഈ പത്രം കേരളത്തിന്റെ സാംസ്കാരിക-സാമൂഹിക-ബൗദ്ധിക ചരിത്രത്തിന്റെതന്നെ ഭാഗമാണ്. 140 വർഷത്തെ പാരന്പര്യത്തിന് ആദരവോടെ, ഇനിയും അനേകവർഷങ്ങൾ കേരളത്തിന്റെ ശബ്ദമായി ദീപിക ജ്വലിച്ച് പ്രകാശിക്കട്ടെ എന്ന് ആശംസിക്കുന്നു.
-പ്രഫ. ഡോ. ജോൺ ജോസഫ് (സിൻഡിക്കറ്റ് അംഗം, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി, മുൻ സിൻഡിക്കറ്റ് അംഗം, കണ്ണൂർ യൂണിവേഴ്സിറ്റി, മുൻ
എച്ച്ഒഡി നിർമലഗിരി കോളജ്)
Leader Page
ജാതിമതഭേദമന്യെ ഏവരും വായിക്കുന്ന നമ്മുടെയെല്ലാം ദീപിക നൂറ്റിനാൽപ്പതാം വർഷം ആഘോഷിക്കുകയാണ്. വായനക്കാർക്ക് എന്നും പ്രിയപ്പെട്ട പത്രം തന്നെയാണ് ദീപിക. ദീപികയുടെ ഞായറാഴ്ചപ്പതിപ്പ് വളരെ ആകർഷണീയമാണ്.
കാലത്തിനുപോലും തളർത്താൻ കഴിയാത്ത ഒരു പത്രം അനേകായിരം പേർ ഇന്നും മുടങ്ങാതെ വായിക്കുന്നു. കലാകാരന്മാരെയും സാഹിത്യകാരന്മാരെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന ദീപികയുടെ പ്രസിദ്ധീകരണങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതുതന്നെ. ഒരു എഴുത്തുകാരനും വായനക്കാരനുമെന്ന നിലയിൽ ദീപികയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.
രാമചന്ദ്രൻ പുറ്റുമാനൂർ സാഹിത്യകാരൻ, എറണാകുളം
Leader Page
ദീപിക മുത്തശിയുടെ ആദ്യലക്കം മുതൽ പ്രവേശനം ലഭിക്കാൻ ഭാഗ്യം സിദ്ധിച്ച കുറവിലങ്ങാട് പറശേരി കണ്ടത്തിൽ കുടുംബത്തിലെ അംഗമാണ് ഞാൻ. എന്റെ പിതാമഹൻ, പിതാവ്, ഞാൻ, എന്റെ മക്കൾ, മക്കളുടെ മക്കൾ അങ്ങനെ അഞ്ചു തലമുറകളുടെ നീണ്ട ബന്ധം. ഞങ്ങളുടെ പിതാവ് മലബാറിലേക്ക് കൂടുമാറുന്പോൾ ദീപിക പത്രം തപാൽ വഴി അയയ്ക്കാനുള്ള ക്രമീകരണവും ചെയ്തിരുന്നു.
വിദ്യാഭ്യാസ പ്രക്ഷോഭവും തുടർന്ന് വിമോചനസമരവും നടന്നപ്പോൾ മലബാർ ജനതയെ ആവേശം കൊള്ളിച്ചതിൽ ദീപികയുടെ പങ്ക് നിസ്തുലമായിരുന്നു. കൊട്ടിയൂർ, പുൽപ്പള്ളി, അന്പലവയൽ, ഗൂഡല്ലൂർ, കാക്കടവ് തുടങ്ങിയ കുടിയിറക്ക് സമരങ്ങൾക്ക് ഊർജം പകർന്ന് വിജയിപ്പിച്ചതിലും പ്രധാന പങ്ക് ദീപികയുടേതായിരുന്നു. ദീപിക പത്രം കുടിയേറ്റക്കാരുടെ മിത്രം, അന്നും ഇന്നും എന്നും!
-മാത്യു എം. കണ്ടത്തിൽ, (ആദ്യകാല കുടിയേറ്റ പ്രതിനിധി, ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ)
Leader Page
കേരളത്തിന്റെ മേളപ്പെരുമയും സാംസ്കാരിക പൈതൃകവും ലോകത്തിന് പരിചയപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന തൃശൂർ പൂരം ഉൾപ്പെടെയുള്ള മഹത്തായ കലാപാരമ്പര്യങ്ങളുടെ മണ്ണിൽനിന്ന്, ദീപികയുടെ 140-ാം വാർഷികാഘോഷങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. മേളകലയുടെ താളവും തൃശൂർ പൂരത്തിന്റെ ആവേശവും കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പാരമ്പര്യ കലാരൂപങ്ങളും എന്നും പ്രോത്സാഹിപ്പിക്കുന്ന പത്രമാണ് ദീപിക.
ജനങ്ങളുടെ ശബ്ദവും നാടിന്റെ സാംസ്കാരിക സ്പന്ദനങ്ങളും സമൂഹത്തിന് മുന്നിലെത്തിക്കുന്ന ദീപിക ഇനിയും ഉയരങ്ങളിലേക്ക് വളരട്ടെ.
കലാകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും നാടിന്റെ പൈതൃകത്തിന്റെയും സംരക്ഷണത്തിനും പ്രചാരണത്തിനും കൂടുതൽ കരുത്താകട്ടെ എന്നാശംസിക്കുന്നു. എല്ലാ വിജയങ്ങളും നേർന്നുകൊണ്ട്, വാർഷികാഘോഷങ്ങൾക്ക് ഒരിക്കൽകൂടി ഹൃദയം നിറഞ്ഞ ആശംസകൾ.
-പത്മശ്രീ പെരുവനം കുട്ടൻമാരാർ
Leader Page
എന്റെ പിതാക്കന്മാരുടെ കാലം മുതൽ നിത്യേന ദീപികയുടെ മഹത്വം ഞാൻ കണ്ടറിഞ്ഞിട്ടുള്ളതാണ്. ദീപികയുടെ മുഖപ്രസംഗങ്ങൾ ഈടുറ്റതാണ്. ദീപിക എപ്പോഴും കർഷകരുടെയും പീഡിതരുടെയും കണ്ണീരൊപ്പാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
1961-62 കാലത്ത് ഹൈറേഞ്ചിൽനിന്ന് കർഷകരെ കുടിയിറക്കിയപ്പോൾ അവരുടെ കരളലിയിക്കുന്ന അവസ്ഥ ഒപ്പിയെടുത്ത് വാർത്തയായും ചിത്രങ്ങളായും ദീപികയിൽ പ്രസിദ്ധീകരിച്ചത് അവർക്ക് തുണയായി. പല സംഘടനകളും പ്രശ്നം ഏറ്റെടുത്തു. ദീപിക എന്നും വേദനിക്കുന്നവർക്കുവേണ്ടി ശബ്ദമുയർത്തി തലയുയർത്തി നില്ക്കുന്നു. ഇതാണ് യഥാർഥ പത്രധർമം. ആശംസകൾ.
-എം.എസ്. വർക്കി മണ്ണംപ്ലാക്കൽ പൈക, കോട്ടയം
Leader Page
കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക ചരിത്രത്തിൽ ചലനമുണ്ടാക്കുകയും തനതായ ശൈലി സ്വീകരിച്ചുകൊണ്ട് ഉത്തരവാദിത്വപൂർണമായ മാധ്യമ പ്രവർത്തനം നടത്തുകയും ചെയ്ത പാരന്പര്യമാണ് ദീപികയ്ക്കുള്ളത്.
ഏതു ലക്ഷ്യത്തോടെ ഈ പത്രം പൂർവപിതാക്കന്മാർ ആരംഭിച്ചുവോ അതിൽനിന്നു വ്യതിചലിക്കാതെ ദീപിക മുന്നോട്ടു പോകുന്നുവെന്നത് അഭിമാനമാണ്.ശക്തമായ എഡിറ്റോറിയലുകളിലൂടെ ഇന്നും നാടിന്റെ ശബ്ദം ഉയർത്താൻ കഴിയുന്നു. കേരളത്തിലെ കർഷകരുടെ ജിഹ്വയാണ് ദീപിക.
ധാർമികതയും ദൈവവിശ്വാസവും മുറുകെപ്പിടിക്കുന്നതിനൊപ്പം എല്ലാവരെയും കോർത്തിണക്കി സമൂഹത്തിൽ ഐക്യം പുലർത്താനും ദീപികയ്ക്കു കഴിയുന്നുണ്ട്.
- പ്രഫ. ഡി.കെ. ജോൺ,
(മുൻ സിൻഡിക്കറ്റ് മെംബർ, കേരള,കണ്ണൂർ സർവകലാശാലകൾ,മുൻ പ്രിൻസിപ്പൽ സെന്റ് സിറിൾസ് കോളജ്, അടൂർ.)
Leader Page
കേരളക്കരയുടെ വാർത്താലോകത്തിലെ പ്രചാരമുള്ള പത്രമാണ് ദീപിക. സാമൂഹിക-സാംസ്കാരിക, കാർഷിക-വ്യാപാര-വ്യവസായ മേഖലകളുടെയും വിനോദ സഞ്ചാരമേഖലയുടെയും വളർച്ചയ്ക്കുതകുന്ന മുഖപ്രസംഗങ്ങൾകൊണ്ട് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ദീപികയ്ക്കു കഴിഞ്ഞിട്ടുണ്ട്.
വന്യജീവി ആക്രമണം, രാഷ്ട്രീയ ആക്രമണങ്ങൾ, ലഹരി ഉത്പന്നങ്ങൾ മൂലം സമൂഹത്തിന്റെ തകർച്ച, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, വർഗീയതയ്ക്കെതിരേയുള്ള പോരാട്ടങ്ങൾ തുടങ്ങിയവയ്ക്ക് തിരുത്തൽശക്തിയാകാൻ ദീപികയ്ക്കായി.
നിയമനിർമാണ സഭകളിൽ ചെറുകിട വ്യാപാര- വ്യവസായ മേഖലയുടെ തകർച്ചയ്ക്കു വഴിതെളിക്കുന്ന ബജറ്റുകളും നിയമനിർമാണങ്ങളും നടത്തുന്പോൾ അതിനെതിരേ ശക്തമായ പ്രതികരണം നടത്താനും ദീപികയ്ക്കു സാധിച്ചിട്ടുണ്ട്.
-ദേവസ്യ മേച്ചേരി, വ്യാപാരി- വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡന്റ്
NRI
മനാമ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ച് ബഹ്റിൻ എകെസിസി ആഘോഷിച്ചു. ചടങ്ങിൽ ദേശീയ പതാക ഉയർത്തി ബഹ്റിൻ പ്രസിഡന്റും ഗ്ലോബൽ സെക്രട്ടറിയുമായ ചാൾസ് ആലുക്ക പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ആയിരങ്ങളുടെ ജീവത്യാഗത്തിലൂടെയാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. അടിമത്ത വ്യാപാരികളായിരുന്ന സാമ്രാജ്യത്വത്തെ കപ്പൽ കയറ്റുക അത്ര ലളിതമായ കാര്യമായിരുന്നില്ല. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തിന്റെ വിലയറിഞ്ഞു ജീവിക്കാനും ആ സ്വാതന്ത്ര്യം വരുംതലമുറകൾക്കായി നിലനിർത്താനും നമുക്ക് കഴിയണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചാൾസ് ആലുക്ക ഓർമിപ്പിച്ചു.
ജാതിവ്യവസ്ഥ അപമാനമാണെന്ന് കരുതുന്ന ശാസ്ത്രബോധമുള്ള യുവതലമുറയുടെ വളർച്ച 80-ലെത്തിയ സ്വതന്ത്ര ഇന്ത്യയുടെ വലിയ നേട്ടമാണെന്ന് വൈസ് പ്രസിഡന്റ് പോളി വിതയത്തിൽ അഭിപ്രായപ്പെട്ടു.
പോളി വിതയത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോജി കുര്യൻ സ്വാഗതവും ജെസി ജെൻസൺ നന്ദിയും രേഖപ്പെടുത്തി.
Leader Page
ഉറച്ച നിലപാടുകളും നിലപാടുകളിൽ വ്യതിചലിക്കാത്ത മുഖപ്രസംഗങ്ങളും കൊണ്ടു നിറഞ്ഞ ദീപിക എന്നും സമൂഹത്തിൽ വരുത്തുന്ന മാറ്റങ്ങൾ ശ്രദ്ധിക്കപ്പെടുന്നതാണ്.
സത്യത്തിനുവേണ്ടി നിലകൊള്ളുന്പോൾതന്നെ മൂല്യബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കാനുള്ള ആർജവം ദീപിക കാണിക്കുന്നു. കുടിയേറ്റ ജനതയ്ക്കും കർഷകർക്കും സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടി പോരാടുന്ന ദീപിക ശ്ലാഘനീയമായ മുന്നേറ്റമാണ് നടത്തുന്നത്.
ആരോഗ്യമേഖലയെ ചേർത്തുപിടിക്കാനും ആരോഗ്യകേരളത്തിനുവേണ്ടി ലേഖനങ്ങളിലൂടെ ശ്രദ്ധ ക്ഷണിക്കാനും ദീപിക കാണിക്കുന്ന താത്പര്യം എടുത്തുപറയേണ്ടതാണ്. പുതുതലമുറയെ മൂല്യബോധമുള്ള പൗരന്മാരായി വളർത്തിയെടുക്കാനും മയക്കുമരുന്നു പോലുള്ള ലഹരിയിൽനിന്ന് തലമുറയെ രക്ഷിക്കാനും പ്രയത്നം നടത്തുന്ന ദീപികയെ സന്തോഷത്തോടെ നോക്കി കാണുന്നു.
ഡോ. വി.ആർ. ജയറാം ചെയർമാൻ പ്രിസൈസ് സ്പെഷാലിറ്റി ഐ കെയർ
ഹോസ്പിറ്റൽ തിരുവനന്തപുരം
Leader Page
മലയാള പത്രപ്രവർത്തന ചരിത്രത്തോടൊപ്പം തന്നെ വളർന്നുവന്ന പത്രമാണ് ദീപിക. നിയമരംഗത്ത് പ്രവർത്തിക്കുന്ന ഒരാളായും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ അധ്യക്ഷനായും പൊതുസമൂഹത്തെ അടുത്തറിഞ്ഞപ്പോൾ, ഒരു പത്രത്തിന്റെ യഥാർഥ ശക്തി വാർത്തകളുടെ എണ്ണത്തിലല്ല, അവ ഉയർത്തുന്ന സാമൂഹിക ചോദ്യങ്ങളുടെ ഗൗരവത്തിലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ആ നിലയിൽ, ദീപികയുടെ ശക്തമായ എഡിറ്റോറിയലുകൾ കാലത്തിന്റെ സ്പന്ദനം തിരിച്ചറിഞ്ഞ് പൊതുജനാഭിപ്രായത്തെ രൂപപ്പെടുത്തുകയും ഭരണകൂടത്തെയും സമൂഹത്തെയും ഒരുപോലെ ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അവകാശബോധം, നീതി, മാനുഷികത, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ മൂല്യങ്ങൾക്കു ഭാഷയും ദിശയും നൽകുന്ന രചനാത്മകമായ ഒരു ജനാധിപത്യ വേദിയായി ദീപിക നിലകൊള്ളുന്നു.
ഡി.ബി. ബിനു പ്രസിഡന്റ്, ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, എറണാകുളം
Kerala
തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മെത്രാഭിഷേക രജത ജൂബിലി ഇന്ന്.
രജത ജൂബിലി ആഘോഷദിനമായ 22ന് രാവിലെ 8.30ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ വിശുദ്ധ കുർബാനയും അനുമോദന സമ്മേളനവും നടക്കും.
Leader Page
പ്രഖ്യാപിത ലക്ഷ്യങ്ങളിൽനിന്ന് അണുവിട മാറാതെ 140 വർഷങ്ങൾ പിന്നിട്ട് മലയാള മാധ്യമ ലോകത്തെ മുത്തശി അനുകരണീയമായ സാമൂഹിക സേവനം നടത്തുകയാണ്.
അടിയന്തരാവസ്ഥയിൽ ദീപിക സ്വീകരിച്ച പത്രധർമം ഇന്നും കാലം മായ്ക്കാത്തതാണ്.
മുഖപ്രസംഗങ്ങൾ സാധാരണക്കാരുടെ ശബ്ദമായി ദീപിക മാറ്റിയിട്ടുണ്ട്.
നിഷ്പക്ഷ മാധ്യമപ്രവർത്തനത്തിന്റെ ഉദാത്ത മാതൃകയായി ദീപിക പ്രശോഭിക്കുന്നത് സഹോദര മാധ്യമങ്ങൾക്കും വലിയ കരുത്താണ്.
നിധീരിക്കൽ മാണിക്കത്തനാരുടെ ദീർഘവീക്ഷണത്തിന്റെയും ജാതൈ്യക്യ സംഘത്തിന്റെയും ആഗ്രഹപൂർത്തീകരണമാണ് മാന്നാനത്തുനിന്ന് അക്ഷരങ്ങളായി അച്ചടിക്കപ്പെട്ടത് എന്നത് ഏതൊരു കേരളീയനും അഭിമാനാർഹമാണ്.ദീപിക പീഠത്തിന്മേൽ തെളിച്ച ദീപമാണ്.
ഡോ. സിന്ധുമോൾ ജേക്കബ് ( മീനച്ചിൽ താലൂക്ക് ലൈബ്രറി
കൗൺസിൽ പ്രസിഡന്റ്)
Leader Page
1887 മുതൽ കേരളത്തിലെ ജനങ്ങൾക്കിടയിൽ സാമൂഹിക പുരോഗതിക്കും സാംസ്കാരിക നവോത്ഥാനത്തിനും അക്ഷീണവും ആത്മാർഥവുമായി ശ്രമിക്കുന്ന ദീപികയ്ക്ക് എല്ലാവിധ ആശംസകളും പ്രാർഥനകളും നേർന്നുകൊള്ളുന്നു.
രാജ്യപുരോഗതിക്കായി പ്രവർത്തിക്കുക എന്നുള്ളതാണല്ലോ ഏറ്റവും വലിയ പത്രധർമം. നമ്മുടെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കുംവേണ്ടി, പ്രത്യേകിച്ച് കർഷകർക്കും ചെറുകിട വ്യവസായികൾക്കും സ്ത്രീകൾക്കും വിദ്യാർഥികൾക്കും ന്യൂനപക്ഷങ്ങൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കുംവേണ്ടിയുള്ള ദീപികയുടെ പ്രവർത്തനം ഇവിടെ എടുത്തുപറഞ്ഞുകൊള്ളട്ടെ.
വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതിദുരന്തങ്ങളുണ്ടാകുന്പോൾ എല്ലായ്പോഴും സമഗ്രമായ റിപ്പോർട്ടിംഗ് നടത്തി സമൂഹത്തിന്റെ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുന്ന കാര്യത്തിൽ ദീപിക എന്നെന്നും വിജയിച്ചിട്ടുണ്ട്.
- ഡോ. എം.എം. മാത്യു (പ്രസിഡന്റ്,കോട്ടയം ജില്ലാ പൗരസമിതി)
Leader Page
24 വർഷം മുന്പു നടന്ന ഫുട്ബോൾ വേൾഡ് കപ്പ് ആണ് ദീപിക പത്രവുമായിട്ടുള്ള എന്റെ ഏറ്റവും മനോഹരമായ ഓർമ. അന്ന് ഞാൻ കടുത്ത ബ്രസീൽ ആരാധകനായിരുന്നു. റൊണാൾഡോയും സംഘവും ഓരോ കളിയിലും ജയിച്ചു മുന്നേറുന്നത് വായിച്ച് ആവേശം കൊള്ളാൻ പുലർച്ചകളിൽ ദീപികയ്ക്കുവേണ്ടി കാത്തിരുന്നു. ബ്രസീൽ ജയിച്ച ഫൈനലിന്റെ വാർത്തയുമായി പുറത്തിറങ്ങിയ പത്രം വളരെ വളരെ വർഷങ്ങൾ ഡയറിയിൽ ചുളിവു പറ്റാതെ സൂക്ഷിച്ചിരുന്നു. കുട്ടിക്കാലത്ത് വായനയിലേക്കും പിന്നീട് എഴുത്തിലേക്കും എന്നെ എത്തിച്ച യാത്രയിൽ കുട്ടികളുടെ ദീപികയും വഹിച്ച പങ്ക് ഗൃഹാതുരതയോടെ ഓർമിക്കുകയാണ്. ദീർഘമായ ചരിത്രത്തിന്റെ ബലത്തിൽ ദീപിക ഇനിയും മുന്നോട്ടു പോകട്ടെ.
- അബിൻ ജോസഫ് (സാഹിത്യകാരൻ, തിരക്കഥാകൃത്ത്)
Business
കൊച്ചി: റോയല് എന്ഫീല്ഡിന്റെ സ്ട്രീറ്റ് കള്ച്ചര് പ്ലാറ്റ്ഫോമായ ഹണ്ടര്ഹുഡിന്റെ ആറാമത് എഡിഷന് കൊച്ചിയില് നടന്നു.
സംഗീതം, ആര്ട്ട്, സ്കേറ്റ്ബോര്ഡിംഗ്, അര്ബന് സ്പോര്ട്സ്, ക്രിയേറ്റീവ് എക്സ്പ്രഷന് എന്നിവയെ ഒരുമിപ്പിക്കുന്നതായിരുന്നു പരിപാടി.
ട്രൈബ് മാമ മേരികാലി, റാഞ്ച് ക്ലിഫര്, ഗാബ്രി, എംസി കൗപ്പര്, ബേബി ജീന്, ഡാബ്സി തുടങ്ങിയവര് പങ്കെടുത്തു. സ്കേറ്റ് ബോര്ഡിംഗ് ഷോകേസുകള്, ലൈവ് ഗ്രാഫിറ്റി, വിഷ്വല് ആര്ട്ട്, ഇന്ററാക്ടീവ് ഇന്സ്റ്റലേഷനുകള്, കസ്റ്റം മോട്ടോര്സൈക്കിള് പ്രദര്ശനം എന്നിവയും പരിപാടിയുടെ ഭാഗമായി.
സ്കിം ബോര്ഡിംഗ്, ഫുട്ബോള്, ക്രിക്കറ്റ്, ബാസ്കറ്റ്ബോള് തുടങ്ങിയ അര്ബന് സ്പോര്ട്സ് ആക്റ്റിവിറ്റികളും അരങ്ങേറി.
Leader Page
മലയാളിയുടെ ആദ്യദിനപത്രം ദീപികയുടെ 140-ാംവാർഷികാഘോഷം മികച്ച പരിപാടികളോടുകൂടി നാടിന്റെ വിവിധ മേഖലകളിൽ നടന്നുവരുന്നതിൽ സന്തോഷവും ആശംസകളും നേരുന്നു. നൂറ്റിനാൽപതു വർഷം മുൻപുള്ള കോട്ടയത്തിന്റെ സാമൂഹ്യ പശ്ചാത്തലം ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻപോലും കഴിയാത്തതായിരുന്നു.
താഴ്ന്ന ജാതിയിൽ പിറന്നാൽ പൊതുവഴിയിൽകൂടി നടക്കാനും പള്ളിക്കൂടത്തിൽ പോകാനുമൊന്നും അവകാശമില്ലാതിരുന്ന കാലഘട്ടത്തിൽ നമ്മുടെ നാട്ടിൽ പിറന്ന ദീപക നാടിന്റെ നവോത്ഥാനത്തിൽ വലിയ പങ്കുവഹിച്ചു.
കോട്ടയം അക്ഷരനഗരിയെന്ന പെരുമ നേടിയെടുത്തതിൽ ദീപിക നൽകിയ സംഭാവന ചെറുതല്ല. അടിച്ചമർത്തപ്പെട്ടവരുടെയും കർഷകരുടെയും അവകാശങ്ങൾക്കുവേണ്ടി നിർഭയമായി പോരാടിയ ചരിത്രമാണ് ദീപികയുടെ അഭിമാനം.
അഡ്വ. വി.ബി. ബിനു സിപിഐ സംസ്ഥാന കൗൺസിൽ അംഗം
Leader Page
കേരളത്തിലെ പത്ര സ്ഥാപനങ്ങളുടെ ചരിത്രമെടുത്താല് എറ്റവും മുമ്പില് നില്ക്കുന്ന പത്രമാണ് ദീപിക. ഉള്ളടക്കംകൊണ്ടും നിലപാടുകള്കൊണ്ടും പത്രം വ്യത്യസ്തത പുലര്ത്തുന്നു. കളങ്കമില്ലാത്ത പത്രമായാണ് ഞാന് ദീപികയെ കാണുന്നത്.
എന്റെയെല്ലാം കുട്ടിക്കാലത്ത് ദീപിക പ്രസിദ്ധീകരണങ്ങളായിരുന്നു കൂടുതലായും വായിച്ചിരുന്നത്. ദീപികയിലെ എഡിറ്റോറിയല് വിഭാഗവുമായി എന്നും നല്ല ബന്ധമാണുള്ളത്. വലിയ സൗഹൃദബന്ധം ഇപ്പോഴും സൂക്ഷിക്കുന്നു.
ആര്ട്ടിസ്റ്റ് മദനന്
Leader Page
ശാസ്താംകോട്ടയിലെ എന്റെ കുട്ടിക്കാലത്ത് ഞാന് ആദ്യമായി കാണുന്ന പത്രം ദീപികയാണ്. സ്കൂളിനോടു ചേര്ന്നുള്ള പള്ളിയില് അന്ന് ദീപികയുണ്ടായിരുന്നു.
ഒമ്പതാം ക്ലാസില് പഠിക്കുമ്പോള് ദീപിക ബാലസംഖ്യത്തിന്റെ അവധിക്കാല ക്യാമ്പിന് ചങ്ങനാശേരിയില് എത്തുകയും നിരവധിപ്പേരെ കൂട്ടുകാരായി ലഭിക്കുകയും ചെയ്തു. കുട്ടികള്ക്കുള്ള ഒരുപാട് നല്ല ശീലങ്ങളും ഗുണങ്ങളും എനിക്ക് ക്യാമ്പിലൂടെ കിട്ടി. കൊച്ചേട്ടന്റെ കത്ത് വായിച്ചാണ് പ്രസംഗമത്സരത്തില് പങ്കെടുത്ത് സമ്മാനം വാങ്ങിയിരുന്നത്.
കൊട്ടാരക്കര വിദ്യാഭ്യാസജില്ലാ പ്രസംഗമത്സരത്തില് ഒന്നാം സ്ഥാനം നേടിയപ്പോള് ദീപികയിൽ അച്ചടിച്ചു വന്നു. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു കാര്യമായിരുന്നു അത്. ദീപിക വായന എന്റെ എഴുത്തുജീവിതത്തെയും സ്വാധീനിച്ചിട്ടുണ്ട്.
140 വര്ഷം പിന്നിടുന്ന ദീപിക കേരളത്തിന്റെ സാഹിത്യ-സാംസ്കാരിക മേഖലയില് വലിയ സ്വാധീനമാണ് ചെലുത്തിയത്. സാഹിത്യലോകത്തെയും, പ്രത്യേകിച്ച് ചെറുകഥാകൃത്തുക്കളെയും എക്കാലത്തും ദീപിക പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.140 വര്ഷം പിന്നിടുന്ന ദീപികയ്ക്ക് എല്ലാ ഭാവുകങ്ങളും. ഇനിയും കൂടുതല് കാലം മലയാളിയുടെ വര്ത്തമാനപത്രമായി ദീപിക മാറട്ടെ.
-കെ.ആര്. മീര എഴുത്തുകാരി
Leader Page
സത്യസന്ധതയും സുതാര്യതയും അതിലൂടെ ജനലക്ഷങ്ങളുടെ വിശ്വാസ്യതയും നേടിയ ദീപിക, കലാരംഗത്തെ എന്റെ യാത്രയിലും ജീവിതത്തിലും വലിയ പ്രചോദനമാണ്.
കലോത്സവ വേദികളിൽ തിളങ്ങാനും ഗായികയും ഗാനരചയിതാവും സംഗീതസംവിധായികയുമായി വളരാനും നിരവധി അംഗീകാരങ്ങൾ നേടാനും ദീപിക വലിയ പ്രചോദനം പകർന്നു. കലാരംഗത്തുള്ളവരെ പ്രോത്സാഹിപ്പിക്കാൻ ദീപിക നടത്തുന്ന ഇടപെടലുകൾ മാതൃകാപരമാണ്. കലാരംഗത്തെ വളർന്നുവരുന്ന പ്രതിഭകളെക്കുറിച്ചു ഫീച്ചറുകളും പ്രചോദനാത്മകമായ റിപ്പോർട്ടുകളും പ്രസിദ്ധീകരിക്കുന്നതിലൂടെ ഈ രംഗത്തുള്ളവർക്കു വലിയ സേവനമാണു പത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും നൽകുന്നത്.
സാംസ്കാരിക കേരളത്തിനു മുതൽക്കൂട്ടായി ഇനിയും അഭിമാനത്തോടെ മാധ്യമദൗത്യം തുടരാൻ ദീപികയ്ക്കാകട്ടെ.
- നിഷ വർമ ഗായിക, തൃപ്പൂണിത്തുറ
Business
കോഴിക്കോട്: ഓണം സീസണില് ‘മൈജി ഓണം മാസ് ഓണം സീസണ് 4’ ന് തിരിതെളിച്ചു.
30കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ആകര്ഷകമായ ഡിസ്കൗണ്ടുകളും വിലക്കുറവുകളുമാണ് മൈജി ഓണം മാസ് ഓണം സീസണ് 4 ന്റെ ഭാഗമായി കേരളമൊട്ടാകെയുള്ള മൈജി, മൈജി ഫ്യൂച്ചര് ഷോറൂമുകളില് ഒരുക്കിയിരിക്കുന്നത്.
വര്ഷങ്ങളുടെ കാത്തിരിപ്പില്ലാതെ സമ്മാനങ്ങള് 45 ദിവസത്തിനുള്ളില് തന്നെ ഉപഭോക്താവിന്റെ കൈകളില് എത്തിക്കുന്നുവെന്നതാണ് മൈജിയുടെ ഏറ്റവും വലിയ പ്രത്യേകത.
ഓണ വിപണിയെ ലക്ഷ്യമിട്ട് 2,500 കോടി രൂപയുടെ വിറ്റുവരവും 2026-27 സാമ്പത്തിക വര്ഷത്തില് 7,500 കോടി രൂപയ്ക്കുമേല് റെക്കോര്ഡ് വരുമാനവും കൈവരിക്കുക എന്നതാണ് മൈജി ലക്ഷ്യമിടുന്നത്. കൂടാതെ ഈ സാമ്പത്തിക വര്ഷം പുതുതായി 40 മുതല് 50 വരെ ഷോറൂമുകള് തുറക്കാനാണ് മൈജി ലക്ഷ്യംവയ്ക്കുന്നത്.
30 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് മൈജി ഓണം മാസ് ഓണം സീസണ് 4 ലൂടെ ഉപഭോക്താക്കള്ക്ക് ലഭിക്കുന്നത്.
ഓഗസ്റ്റ് 1 മുതല് സെപ്റ്റംര് 30 വരെ പര്ച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിന് നറുക്കെടുപ്പിലൂടെ 20 കാര്, 25 സ്കൂട്ടര്, 1 ലക്ഷം രൂപ വീതം 100 പേര്ക്ക് കാഷ് പ്രൈസ് ,50 പേര്ക്ക് ഇന്റര്നാഷണല് ട്രിപ്പ് ( 25 ദമ്പതികള് ) കൂടാതെ ബംപര് സമ്മാനമായി ഒരാള്ക്ക് ബിഎംഡബ്ല്യു കാര് എന്നീ സമ്മാനങ്ങള് സ്വന്തമാക്കാനുള്ള അവസരമാണ് മൈജി ഒരുക്കിയിരിക്കുന്നത്.
Leader Page
ഞാന് ആദ്യം വായിക്കുന്ന പത്രം ദീപികയാണ്. ആ വായന ഇന്നും തുടരുന്നു. എന്റെ ഓര്മയില് 1958ൽ പ്രതിമാസ വരിസംഖ്യ ഒന്നേമുക്കാല് രൂപയായിരുന്നു. ദീപികയില് ഞാന് ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് മുഖപ്രസംഗമാണ്.
ഉറച്ച നിലപാടുകളും നിലപാടുകളെ സ്വാധീനിക്കുന്ന ദര്ശനങ്ങളും നേര്വഴികളിലേക്കുള്ള വിശാല വീക്ഷണങ്ങളുമാണ് മുഖപ്രസംഗങ്ങള് വായനക്കാര്ക്ക് സമ്മാനിക്കുന്നത്. ഞായറാഴ്ചകളിലെ ചിന്താവിഷയങ്ങള് മനുഷ്യജീവിതം ധന്യമാക്കാന് പര്യാപ്തമാണ്.
ദീപികയുടെ മറ്റു പ്രസിദ്ധീകരണങ്ങളും ഉന്നത നിലവാരം പുലര്ത്തുന്നു. പ്രസിദ്ധീകരണം തുടങ്ങിയിട്ട് 140 വര്ഷങ്ങള് പിന്നിടുന്ന ദീപികയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകള്.
21-ാം നൂറ്റാണ്ടിന്റെ നൂതന സൗകര്യങ്ങള് ഉപയോഗപ്പെടുത്തി എല്ലാ മലയാളികളുടെയും ഹൃദയങ്ങളില് കുടിയേറാന് കൂടുതല് അവസരങ്ങള് ദീപികയ്ക്ക് തുടര്ന്നും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.
-പി.ജെ. കുര്യന് സെക്രട്ടറി, രാഷ്ട്രീയ ജനതാദള്,രാഷ്ട്രീയ-സമൂഹ്യപ്രവര്ത്തകന്.
Kerala
കൊച്ചി: എട്ടു വര്ഷത്തിനുശേഷം സ്വന്തം കൈകള്കൊണ്ടു കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് തമിഴ്നാട് സേലം സ്വദേശി ഗോകുലപ്രിയന്.
വൈദ്യുതലൈനില്നിന്നു ഷോക്കേറ്റ് ഇരു കൈകളും നഷ്ടപ്പെട്ട ഗോകുലപ്രിയന് കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ആദ്യ ജന്മദിനമാണ് കൊച്ചി അമൃത ആശുപത്രിയിൽ ആഘോഷിച്ചത്.
ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്കിയ ഡോക്ടര്ക്കും സംഘത്തിനും സ്വന്തം കൈകളാല് കേക്ക് മുറിച്ചു നല്കി, തനിക്കു പുതുജീവനേകിയവര്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
2018ലാണ് ഹൈടെന്ഷന് വൈദ്യുതലൈനില്നിന്നു ഷോക്കേറ്റ് ഇരുകൈകളും നഷ്ടമായത്. വര്ഷങ്ങളോളം കൃത്രിമ കൈകളോടെയായിരുന്നു ജീവിച്ചത്. എന്നാല് അമൃത ആശുപത്രിയില് നടത്തിയ കൈമാറ്റ ശസ്ത്രക്രിയയും തുടര്ന്ന് മാസങ്ങളായുള്ള കഠിനമായ പുനരധിവാസ ചികിത്സയും ജീവിതം മാറ്റിമറിച്ചു.
2
025 ഒക്ടോബര് 22നാണ് അമൃത ആശുപത്രിയിലെ ഹെഡ് ആന്ഡ് നെക്ക്, പ്ലാസ്റ്റിക് ആന്ഡ് ക്രാനിയോഫേഷ്യല് സര്ജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യരുടെയും സംഘത്തിന്റെയും നേതൃത്വത്തില് ഗോകുലപ്രിയന് ഇരുകൈകളും വിജയകരമായി മാറ്റിവച്ചത്.
ശബരിമല ദര്ശനത്തിനിടെ മസ്തിഷ്കമരണം സംഭവിച്ച പൂജപ്പുര സെന്ട്രല് ജയിലിലെ ജയിലര് എ.ആർ. അനീഷിന്റെ കൈകളാണ് വച്ചുപിടിപ്പിച്ചത്.
Leader Page
സ്ഥിരം വരിക്കാരിയും ഗുണഭോക്താവുമെന്ന ബന്ധം പതിറ്റാണ്ടുകളായി ദീപികയോടുണ്ട്. അക്ഷരഭൂമികയോടു ദീപിക കാണിക്കുന്ന ആത്മാര്ത്ഥതയും നിലപാടുകളും ഏറെ ബഹുമാനത്തോടെയാണു വീക്ഷിക്കുന്നത്.
പലപ്പോഴും ദീപിക എന്തു പറയുന്നു എന്നു ചിന്തിക്കുന്ന വിധത്തില് കാര്യങ്ങള് അവതരിപ്പിക്കാനാകുന്നു എന്നതിലാണ് ഈ എഡിറ്റോറിയല് ബോര്ഡിന്റെ കഴിവ് മനസിലാകുന്നത്. വായനക്കാര്ക്ക് ആസ്വാദ്യകരമാകുന്ന വിധത്തില് കാര്യങ്ങള് മധുരമിട്ടു പറയുന്ന രീതിയിലല്ല എന്നതും ശ്ലാഘനീയമാണ്.
140 വര്ഷത്തെ അനുഭവസമ്പത്ത് കൂടുതല് ഉദാത്തമായി പത്രത്തെ വായനക്കാരിലേക്ക് എത്തിക്കാന് ഈ വാര്ത്താഭൂമികയ്ക്കു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
-ഡോ. കൊച്ചുറാണി ജോസഫ് ഡയറക്ടര്, ട്രെയിനിംഗ് ഇന്സ്റ്റിറ്റ്യൂട്ട് ഫോര്
പബ്ലിക് സ്പീക്കിംഗ് ആന്ഡ് പ്ലേസ്മെന്റ്സ്, കൊച്ചി
Leader Page
ഇന്ന് ദീപിക എന്റെ കുടുംബത്തിലെ ഒരംഗമാണ്. ദീപിക പാരായണം ദിനചര്യയുടെ ഭാഗവുമാണ്. വായനക്കാരൻ എന്ന നിലയിൽ ദീപികയുടെ സ്ഥിരതയാണ് എന്നെ ആദ്യം ആകർഷിച്ചത്. ഒരു വിഷയം ഏറ്റെടുത്താൽ അതിലുള്ള തുടർച്ച, വ്യതിചലിക്കാതിരിക്കൽ എന്നിവയിലെല്ലാം ദീപിക മാതൃകയാണ്.
ഇത്ര ദീർഘമായ പാരമ്പര്യമുള്ള പത്രമായിട്ടും, മലയാളത്തിന്റെ ആദ്യപത്രമായിട്ടുകൂടി അതിന്റെ അഹന്ത പത്രത്തിന്റെ ഉള്ളിലോ പുറത്തോ നമുക്ക് ദർശിക്കാനാകില്ല. കലാജീവിതത്തിൽ മാധ്യമങ്ങൾക്കും പ്രാധാന്യമുണ്ടല്ലോ. അതുകൊണ്ടുതന്നെ ദീപികയുടെ ലാളിത്യം ഹൃദയസ്പർശിയാണ്.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് താമസിക്കുന്ന വ്യക്തി എന്ന നിലയിൽ ഒന്നുകൂടി വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ന് കേരളീയ കലകളെ സംബന്ധിച്ച വാർത്തകൾ ഏറ്റവുമധികം പ്രസിദ്ധീകരിക്കുന്ന മാധ്യമമാണ് ദീപിക. കലാസംബന്ധിയായ വാർത്തകൾ ഇല്ലാത്ത ഒരു ദിവസവും ദീപികയിൽ ഇന്നില്ല എന്നത് സന്തോഷപ്രദമാണ്. കലാകാരന്മാരുടെ വലിപ്പ, ചെറുപ്പം വാർത്തയെ ബാധിക്കുന്നില്ല. അതിൽ കലാലോകത്തിനുവേണ്ടി ദീപികയോട് നന്ദി പറയട്ടെ.
-ഡോ. സദനം കൃഷ്ണൻകുട്ടി (കഥകളി ആചാര്യൻ)
Leader Page
സത്യത്തിന്റെയും നീതിയുടെയും ജനാധിപത്യത്തിന്റെയും വെളിച്ചം സമൂഹത്തിലേക്ക് പകർന്നുകൊണ്ടാണ് മാധ്യമപ്രവർത്തനത്തിന്റെ അഭിമാനകരമായ 140 വർഷങ്ങൾ ദീപിക പൂർത്തീകരിക്കുന്നത്.
ഒരു പത്രത്തിന്റെ മഹത്വം അത് കാലത്തോട് എത്രമാത്രം സത്യസന്ധമായി സംവദിച്ചുവെന്നതാണ്. പ്രതിസന്ധികളിലും സമ്മർദങ്ങളിലും പതറാതെ സത്യത്തോടും നീതിയോടും അചഞ്ചലമായ പ്രതിബദ്ധതയോടും കൂടെ മുന്നേറാൻ ദീപികയ്ക്കു കഴിഞ്ഞത് ഇന്ത്യൻ മാധ്യമചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണ്.
വിപണിശക്തികളുടെയോ അധികാരകേന്ദ്രങ്ങളുടെയോ സമ്മർദങ്ങൾക്ക് വഴങ്ങാത്ത എഡിറ്റോറിയൽ നിലപാടുകളാണ് ദീപികയെ വ്യത്യസ്തമാക്കുന്നത്.
സത്യത്തിനും നീതിക്കും മനുഷ്യന്റെ അന്തസിനും ജനാധിപത്യത്തിനും വേണ്ടി ദീപികയുടെ ശബ്ദം കൂടുതൽ ശക്തമായും വിശ്വാസ്യതയോടെയും വരുംതലമുറകൾക്ക് വഴികാട്ടിയായി മുഴങ്ങട്ടേയെന്ന് ആശംസിക്കുന്നു.
ഡോ. പ്രകാശ് പി. തോമസ്, ജനറൽ സെക്രട്ടറി, കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി)
Kerala
തൃശൂർ: സിഎംപി രൂപവത്കരിച്ചതിന്റെ വാർഷികം ആഘോഷിച്ചു. തൃശൂർ ടൗണ്ഹാളിൽ നടന്ന സംസ്ഥാന കണ്വൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മന്ത്രിയുമായ സി.പി. ജോണ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി സി.എ. അജീർ, സോഷ്യലിസ്റ്റ് നേതാവ് യോഗേന്ദ്ര യാദവ്, മുതിർന്ന നേതാവ് പി.ആർ.എൻ. നന്പീശൻ, യുഡിഎഫ് ചെയർമാൻ ടി.വി. ചന്ദ്രമോഹൻ, ആർഎസ്പി ജില്ലാ സെക്രട്ടറി എം.പി. ജോബി, ആർഎംപി സംസ്ഥാന ചെയർമാൻ ടി.എൽ. സന്തോഷ്, വി.കെ. രവീന്ദ്രൻ, എം.പി. സാജു, കൃഷ്ണൻ കോട്ടുമല, സുരേഷ് ബാബു, പി.കെ. ശശി, സ്വാതികുമാർ, വികാസ് ചക്രപാണി, ജയ്സിംഗ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Leader Page
വായനയുടെ ലോകത്തേക്ക് എന്നെ കൈപിടിച്ചുയര്ത്തിയത് ദീപികയാണ്. എന്നും രാവിലെ ആകാംക്ഷയോടെ പത്രം പ്രതീക്ഷിച്ചിരിക്കുന്ന വായനാപ്രിയനായ എന്റെ പിതാവിനെയാണ് ഓര്മിക്കുന്നത്.
ഞായറാഴ്ചകളില് വരുന്ന വാരാന്ത്യപ്പതിപ്പിലെ മുട്ടത്തു വര്ക്കിയുടെ നോവലുകള് അമ്മച്ചിയെ വായിച്ചു കേള്പ്പിച്ച് രണ്ടുപേരും അതിനെക്കുറിച്ച് കമന്റുകള് പറയുന്നതും കേട്ടുനിന്നിരുന്ന എനിക്കും വായനയിൽ കൗതുകമുണ്ടായി.
അങ്ങനെ മൂന്നാം ക്ലാസില് പഠിക്കുന്ന കാലത്ത് ഞാന് എന്നും ഒരു പേജ് പ്രതീക്ഷിച്ച് അടുത്തുനില്ക്കും. ഓരോ പേജ് വീതം എനിക്കും തരും. പത്രം മുഴുവന് വായിക്കാനും പുതിയ അറിവുകള് എഴുതിവയ്ക്കാനും തുടങ്ങി.
ഇപ്പോഴും ആവേശത്തോടെയും നിറഞ്ഞ തൃപ്തിയോടെയും ദിവസവും ദീപിക വായിക്കുന്നു. സാമൂഹ്യബോധവും മതമൈത്രിയും നിലനിര്ത്തുന്നതിൽ സത്യദൂതികയുടെ പങ്ക് വാക്കുകള്ക്ക് അതീതമാണ്. ദീപ്തമായി വരും കാലങ്ങളിലും ഈ ദിവ്യസരണി ഒഴുകട്ടെ. ആശംസകള്.
എമിലിക്കുട്ടി ജെയിംസ്, കോട്ടയം, റിട്ട. ഐസിഡിഎസ് ഓഫീസര്
Leader Page
മൂന്നു തലമുറകള്ക്കുമുമ്പ് നൂറു രൂപ നല്കി ദീപികയുടെ ആജീവനാന്ത വരിക്കാരായ കുടുംബത്തിലെ ഒരംഗമാണ് ഞാന്.
സത്യസന്ധത കൈവിടാതെ കാര്ഷിക, സാമൂഹിക വിഷയങ്ങളില് വ്യക്തമായ നിലപാടുകള് എടുക്കുന്നതില് ദീപിക മുന്പന്തിയിലാണെന്ന് ദിവസേന ദീപിക വായിക്കുന്ന എനിക്ക് ഏറെ അഭിമാനത്തോടെ പറയാനാകും. പത്രത്തിന്റെ മുഖപ്രസംഗങ്ങള്തന്നെ ഏറ്റവും വലിയ ഉദാഹരണം.
റബര് കര്ഷകരുടെ ഉന്നമനത്തിനായി ദീപിക നടത്തിയ പോരാട്ടങ്ങളില് പങ്കുചേരുവാന് സാധിച്ചു എന്നത് കൃതജ്ഞതയോടെ ഓര്ക്കുന്നു. 1948ലെ പത്രത്തിന്റെ ഒരു പതിപ്പ് ഇന്നും ഫയലില് സൂക്ഷിക്കുന്നുണ്ട്.
140 വര്ഷം പിന്നിടുന്ന ദീപികയുടെ യാത്രയ്ക്ക് എല്ലാവിധ ആശംസകളും.
- പയസ് സ്കറിയ പൊട്ടംകുളം കാഞ്ഞിരപ്പള്ളി
Leader Page
മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സത്യസന്ധവും ആദർശനിഷ്ഠവുമായ നിലപാടുകളിൽ ഉറച്ചുനിന്നു മാധ്യമപ്രവർത്തനത്തിന്റെ മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് ദീപിക 140 വർഷങ്ങൾ പിന്നിടുമ്പോൾ, ദീപികയെ സ്നേഹിക്കുന്ന എന്നെപ്പോലുള്ള മലയാളികൾക്ക് അത് അഭിമാനനിമിഷമാണ്.
ദീപികയിലെ എഡിറ്റോറിയലുകളാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്. സമൂഹ മനഃസാക്ഷിയുടെ നേർസ്വരമാണ് അവ. വസ്തുതകളോടുള്ള പ്രതിബദ്ധതയും മൂല്യാധിഷ്ഠിതമായ സമീപനവുമാണ് ദീപികയുടെ എഡിറ്റോറിയലുകളുടെ ഏറ്റവും വലിയ കരുത്ത്.
സത്യത്തോടും നീതിയോടും ജനാധിപത്യമൂല്യങ്ങളോടും പ്രതിബദ്ധത പുലർത്തുന്ന മാധ്യമമായി വരുംകാലങ്ങളിലും മാധ്യമലോകത്തിന്റെ കെടാവിളക്കായി ദീപിക ജ്വലിക്കട്ടെ എന്ന് ഹൃദയപൂർവം ആശംസിക്കുന്നു.
-റാണിക്കുട്ടി ജോർജ് റിട്ട. എയർപോർട്ട് മാനേജർ, എയർ ഇന്ത്യ,തിരുവനന്തപുരം,
വികസന സ്ഥിരം സമിതി ചെയർപേഴ്സൺ,കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്.
Leader Page
പുതുമയുടെ പുതുപംക്തികൾ ചേർത്ത് വായനക്കാരെ അറിവിന്റെ പ്രകാശത്തിലേക്ക് നയിക്കാൻ ദീപിക എന്നും ശ്രദ്ധിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, കുട്ടികളെയും യുവജനങ്ങളെയും പ്രബുദ്ധരാക്കുന്ന സൃഷ്ടികളിലൂടെ.
മാറുന്ന കാലത്തിന്റെ അഭീഷ്ടമനുസരിച്ച് നീങ്ങി ശതോത്തര റൂബി ജൂബിലിയുടെ നിറവിൽ നില്ക്കുന്ന ദീപികയ്ക്ക് ആശംസകൾ. നന്മയുടെ വടവൃക്ഷമായി പന്തലിച്ചു വളരാൻ ദീപികയ്ക്ക് സാധിക്കട്ടെ എന്നും ആഗ്രഹിക്കുന്നു.
-പി.ജെ. ജോണി, പാലക്കാട് രൂപത നെഹമിയ മിഷൻ മേഖലാ പ്രസിഡന്റ്
Leader Page
മലയാളത്തിന്റെ അക്ഷരവെളിച്ചമാണ് ദീപിക. 140 വർഷമായി തുടരുന്ന ആ മാധ്യമപ്രവർത്തനം നാളിതു വരെ അതിന്റെ അടിസ്ഥാന മൂല്യങ്ങളിൽനിന്നു വ്യതിചലിച്ചിട്ടില്ല.
ദീപിക എക്കാലവും മതേതര മൂല്യങ്ങളെ ചേർത്തുപിടിച്ചിരുന്നു. ദീപിക മാത്രമല്ല, അനുബന്ധ പ്രസിദ്ധീകരണങ്ങളും സമൂഹനിർമിതിയിൽ തനതു പങ്കു നിർവഹിച്ചു. കുട്ടികളുടെ ദീപിക, ചിൽഡ്രൻസ് ഡൈജസ്റ്റ്, കർഷകൻ... ഇപ്പോൾ ദീപിക ഓൺലൈനും എടുത്തുപറയേണ്ടതാണ്.
ഡിജിറ്റൽ കാലത്തിന്റെ തുടക്കത്തിൽതന്നെ ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ച ദീപിക അക്കാര്യത്തിലും മലയാളത്തിനു വഴികാട്ടിയായി.
ദീപിക ചിൽഡ്രൻസ് ലീഗ് കുഞ്ഞുങ്ങൾക്ക് വായിച്ചും പഠിച്ചും പ്രവർത്തിച്ചും വളരാനുള്ള ഒന്നാന്തരം കളരി ആയിരുന്നു. വർഷങ്ങൾക്കു മുമ്പു വായിച്ച കൊച്ചേട്ടന്റെ കത്ത് എന്ന പംക്തി ഇന്നും ഓർമയിൽ ഉണ്ട്. ഫാ. സെഡ് എം. മുഴൂർ എഴുതിയിരുന്ന ചിന്തോദ്ദീപകമായ പംക്തികൾ - ജീവിതവിജയം, വീട്ടിലേക്ക് എന്നിവയും മറക്കാനാകാത്തത്.
കാലത്തിനൊപ്പം നടക്കുകയല്ല, കാലത്തെ കൈപിടിച്ചു നടത്തുകയായിരുന്നു ദീപികയെന്ന് നിസംശയം പറയാം.
- ബിജി ഷിബു ഡയറക്ടർ, കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്
Leader Page
കൗമാരകാലം മുതല് ദീപിക നെഞ്ചിൽതന്നെയുണ്ട്. ആശയശക്തിയും ആദർശശുദ്ധിയുമുള്ള അക്ഷര ആയുധമായി ദീപികയുടെ വിശ്വാസ്യത ഇന്നും നിലനിൽക്കുന്നു.
നമുക്കെതിരേ ശത്രുകരങ്ങൾ ഉയരുമ്പോൾ നീതിക്കുവേണ്ടി സ്വരമുയർത്തി പടവെട്ടാനായി ദീപിക എന്നൊരു പത്രപരിചയല്ലാതെ മറ്റൊന്നില്ല. സാഹോദര്യവും സത്യസന്ധതയും നീതിബോധവും മാനവ ഐക്യവും മാനവിക മൂല്യങ്ങളും നിറഞ്ഞുനിൽക്കട്ടെ ദീപികയുടെ അകംപുറം പേജുകൾ.
എന്നും കെടാതെ ആളിക്കത്തുന്ന ദീപിക ദീപം കെട്ടടങ്ങാതെ പുത്തൻ വീക്ഷണത്തോടെ എന്നെന്നും പ്രശോഭിച്ചു നിൽക്കാൻ വേണ്ട സംരക്ഷണമേകാം. സത്യം മുറുകെപ്പിടിച്ച് മുന്നേറുന്ന ദീപികയ്ക്ക് ഇനിയും തലമുറകൾക്കു വേണ്ടി ദർശന ബോധത്തോടെ സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ട് തിരുത്തൽ ശക്തിയായി ആശയശക്തിയോടെ മുന്നേറാൻ കഴിയട്ടെ.
ജോയ്സ് മുക്കുടം, സീറോമലബാർ സഭാ പ്രോ ലൈഫ് അപ്പൊസ്തലേറ്റ് ഗ്ലോബൽ സെക്രട്ടറി
Leader Page
എന്റെ ബാല്യകാല സ്മരണകളിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്നത് ദീപികയും ദീപിക ബാലസഖ്യവുമാണ്. ഞാൻ പഠിച്ച സെന്റ് ആൻസ് സ്കൂളിൽ ദീപിക ബാലസഖ്യം ശക്തമായിരുന്നു. എല്ലാ പ്രവർത്തനങ്ങളിലും ഞാനും പങ്കാളിയായിരുന്നു. എന്റെ അപ്പച്ചൻ അഡ്വ. തോമസ് മാക്കിൽ ദീപികയിൽ ലേഖനങ്ങൾ എഴുതിയിരുന്നു. അതിനാൽ ദീപിക വായന ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതായി മാറി.
ദീപികയിൽ വന്നിരുന്ന ഈടുറ്റ ലേഖനങ്ങളും മറ്റും എന്റെ വളർച്ചയ്ക്കും ഏറെ സഹായകരമായി. സമൂഹപുരോഗതിക്കും സാംസ്കാരിക മുന്നേറ്റത്തിനും സ്ത്രീശക്തീകരണത്തിനും മുന്തിയ പരിഗണന നൽകുന്ന ദീപിക 140-ാം വർഷത്തിലും കൂടുതൽ കരുത്തോടെ മൂല്യാധിഷ്ഠിത മാധ്യമധർമം നിറവേറ്റുന്നതിൽ അതിയായ സന്തോഷമുണ്ട്. ഇപ്പോഴും ദീപിക കൈയിലെടുക്കുമ്പോൾ ബാല്യകാല സ്മരണകളാണ് ഇരമ്പിയെത്തുന്നത്.
മോളി മാക്കിൽ, റിട്ട. പ്രഫ. ബിസിഎം കോളജ് കോട്ടയം
Leader Page
തലമുറകളായി ദീപിക ഞങ്ങൾക്ക് വെറുമൊരു പത്രമല്ല. കേരളത്തിലെ കർഷക സമൂഹത്തിന്റെ യഥാർഥ ശബ്ദമാണ്. കാർഷിക നയങ്ങൾ ഞങ്ങളുടെ ജീവിതമാർഗത്തെ പ്രതിസന്ധിയിലാക്കിയപ്പോഴും പ്രകൃതിക്ഷോഭങ്ങൾ വിളകളെ തകർത്തപ്പോഴും ഭരണകൂടങ്ങളുടെ ഇടനാഴികളിൽ കർഷകരുടെ ശബ്ദം കേൾക്കാതെ പോയപ്പോഴും ദീപിക കർഷകർക്കൊപ്പം ഉറച്ചുനിന്നു.
കർഷകരുടെ പ്രശ്നങ്ങളും വിപണി വിലകളും കാർഷിക മേഖലയിലെ പുത്തൻ അറിവുകളും ജനങ്ങളിലെത്തിക്കാൻ എന്നും മുൻപന്തിയിൽ നിൽക്കുന്ന ചുരുക്കം ചില മുഖ്യധാരാ മാധ്യമങ്ങളിൽ ഒന്നാണ് ദീപിക. മറ്റു മാധ്യമങ്ങൾ പലപ്പോഴും വേണ്ടത്ര പ്രാധാന്യം നൽകാതിരിക്കുകയോ പ്രതികരിക്കാൻ മടിക്കുകയോ ചെയ്യുന്ന വന്യജീവി ആക്രമണം മൂലം കർഷകർ അനുഭവിക്കുന്ന കടുത്ത ദുരിതങ്ങൾ തുറന്നുകാട്ടാൻ ദീപിക എന്നും ധീരത കാണിച്ചിട്ടുണ്ട്.
മണ്ണിനെയും മണ്ണിൽ അധ്വാനിക്കുന്നവനെയും നെഞ്ചിലേറ്റിയ ദീപിക എന്നും കർഷകരുടെ കാവലാളായിരുന്നു. ഈ ചരിത്രനിമിഷത്തിൽ, ദീപികയുടെ മുഴുവൻ അണിയറപ്രവർത്തകർക്കും നന്ദി അറിയിക്കുന്നു. ഇനിയും നൂറ്റാണ്ടുകളോളം കർഷകപക്ഷത്തുനിന്നുകൊണ്ട് ഈ ജൈത്രയാത്ര തുടരാൻ സാധിക്കട്ടെ എന്നും ആശംസിക്കുന്നു.
പി.സി. ബിനോയ് (ചെയർമാൻ, ചുള്ളി ഫാം പ്രൈവറ്റ് ലിമിറ്റഡ്)
Leader Page
വിദ്യാഭ്യാസകാലം മുതൽ ദീപികയുടെ സ്ഥിരം വായനക്കാരനാണ്. ആനുകാലിക വിഷയങ്ങളിൽ ഓരോന്നിലും ഏറ്റവും സത്യസന്ധതയോടെ യഥാസമയം ശക്തമായി പ്രതികരിക്കുന്ന പത്രമാണ് ദീപിക.
കര്ഷകരുടെയും സാധാരണക്കാരുടെയും ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില് ദീപികയുടെ നിലപാടുകള് വ്യക്തവും സുദൃഢവുമാണ്. അത് കര്ഷകരുടെയും സാധാരണക്കാരുടെയും യഥാര്ഥ ശബ്ദമാണ്. വാണിജ്യ താത്പര്യങ്ങള്ക്കപ്പുറം ഇങ്ങനെ നിലപാടുകളില് ഉറച്ചുനില്ക്കുന്ന സമീപനമാണ് ദീപികയെ വേറിട്ടതാക്കുന്നത്.
- പി.കെ. ജോസഫ് പുള്ളോലിൽ റിട്ട. മുഖ്യാധ്യാപകൻ, കർഷകൻ, പാലാവയൽ
Leader Page
കടന്നുപോയ സുദീർഘമായ കാലഘട്ടങ്ങളിൽ സത്യസന്ധമായി തൂലിക ചലിപ്പിച്ച് ഇപ്പോൾ കെട്ടിലും മട്ടിലും മാറ്റങ്ങളുടെ സൗന്ദര്യവുമായി ജനഹൃദയങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് ദീപിക.
പത്രധർമം എന്ന പവിത്രമായ കടമയെ ഒരു പ്രസ്ഥാനത്തിനും കീഴ്പ്പെടാതെ ശക്തിയുക്തം ഉയർത്തിക്കാട്ടാൻ ദീപിക എക്കാലവും നിലകൊണ്ടിട്ടുള്ളത് മലയാളികൾക്ക് മറക്കാൻ കഴിയില്ല.
കർഷകരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി ദീർഘവീക്ഷണത്തോടെ മൂർച്ചയേറിയ തൂലിക ചലിപ്പിക്കുന്ന ദീപിക എക്കാലവും കലാ-സാംസ്കാരിക രംഗത്തുള്ളവരെയും കൈപിടിച്ചുയർത്തുന്നതിൽ പ്രത്യേക ശ്രദ്ധ വയ്ക്കുന്നു എന്നുള്ളത് വളരെ അഭിമാനത്തോടെയും നന്ദിപൂർവവും സ്മരിക്കുന്നു.
ദീപികയുടെ കൈത്താങ്ങ് കിട്ടിയ എത്രയോ കലാകാരന്മാർ സമൂഹത്തിൽ മുൻനിരയിലേക്ക് കടന്നുവന്നിരിക്കുന്നു. അക്കൂട്ടത്തിൽ ഒരുവനാണ് ഞാനും.
തുടർന്നും അക്ഷരങ്ങളിലൂടെ വിപ്ലവം തീർത്ത്, മൂല്യങ്ങളിൽ അടിയുറച്ച നിലപാടുകളും സത്യസന്ധതയുടെ നേർക്കാഴ്ചകളുമായി ദീപിക വരുംകാലങ്ങളിലും ശോഭിച്ചുയരട്ടെ എന്ന് ആശംസിക്കുന്നു.
-സിബി ചങ്ങനാശേരി ചിത്രകാരൻ
Leader Page
മലയാള പത്രപ്രവര്ത്തനത്തിന്റെ പൈതൃകത്തിനു തുടക്കമിട്ട ദീപിക ഒന്നര നൂറ്റാണ്ടായി സമൂഹത്തിന്റെ മനഃസാക്ഷിയായും സത്യത്തിനു കാവലായും പ്രവര്ത്തിച്ചുവരുന്നു. തെറ്റായ വിവരങ്ങള് അതിവേഗം പ്രചരിക്കുന്ന ഡിജിറ്റല് കാലഘട്ടത്തില്, വിശ്വസനീയമായ മാധ്യമങ്ങളുടെ പ്രാധാന്യം മുമ്പത്തേക്കാള് കൂടുതലാണ്.
140 വര്ഷങ്ങളായി ധാര്മികവും ഉത്തരവാദിത്വപരവുമായ പത്രപ്രവര്ത്തനമാണ് ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറയെന്ന് ദീപിക തെളിയിച്ചിരിക്കുന്നു.
ഈ മഹത്തായ വിശ്വാസപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന നേതൃത്വത്തിനും മുഴുവന് പ്രവര്ത്തകര്ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്. സമൂഹത്തിന്റെ ശക്തമായ ശബ്ദമായി വരും ദശകങ്ങളിലും ദീപിക കൂടുതല് ഉയരങ്ങള് കീഴടക്കട്ടെയെന്ന് ആത്മാര്ഥമായി ആശംസിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.
-ഒളിംപ്യന് മഞ്ജിമ കുര്യാക്കോസ്
Leader Page
എന്റെ അധ്യാപനജീവിതം ആരംഭിക്കുന്നതിനു മുമ്പു തന്നെ ദീപിക വായന ദിനചര്യയുടെ ഭാഗമായിരുന്നു.
അധ്യാപനരംഗത്തെയും സാമൂഹ്യസേവന രംഗത്തെയും മികച്ച പ്രവര്ത്തനങ്ങള് വാര്ത്തകളാക്കി സമൂഹത്തിന്റെ മുമ്പില് എത്തിക്കാന് ദീപികയെ പോലുള്ള ദിനപത്രങ്ങള് തയാറായതിനാലാണ് എനിക്ക് സംസ്ഥാനത്തെ മികച്ച അധ്യാപകരില് ഒരാളാകാന് സാധിച്ചത്.
വളര്ന്നുവരുന്ന യുവതലമുറയെ ചേര്ത്തുനിര്ത്താന് ദീപിക കാണിക്കുന്ന ശുഷ്കാന്തി എടുത്തുപറയേണ്ടതാണ്. സ്കൂളുകളില് നടക്കുന്ന പ്രവര്ത്തനങ്ങള്ക്ക് പ്രോത്സാഹനം നല്കുന്നതിനോടൊപ്പം വേണ്ട നിര്ദേശങ്ങള് നല്കി കൂടുതല് മികവുറ്റതാക്കാന് പ്രചോദനം നല്കുകയും ചെയ്യുന്നു.
പ്രാദേശിക വാര്ത്തകള് കൂടുതല് മികവോടെ ചര്ച്ച ചെയ്യാന് ദീപിക എപ്പോഴും ശ്രമിക്കുന്നുണ്ട്. 140-ാം പിറന്നാള് ആഘോഷിക്കുന്ന ദീപികയ്ക്ക് ആശംസകള് നേരുന്നതിനൊപ്പം കൂടുതല് ജനഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലാന് കഴിയട്ടെ എന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.
- കെ.ടി. ജോഷിമോന് (സംസ്ഥാന അധ്യാപക അവാര്ഡ് ജേതാവ്)
Leader Page
കേരളക്കരയുടെ വാർത്താലോകത്തിലെ പത്രമുദ്രയാണ് ദീപിക. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, കാർഷിക മേഖലകളിലെല്ലാം ഓരോ പൗരന്റെയും ശബ്ദമായിത്തീർന്ന പത്രമാണിത്. നിയമസഭയിലും ഇതരമേഖലകളിലും ശ്രദ്ധിക്കപ്പെടുന്ന മുഖപ്രസംഗങ്ങളാണ് ദീപികയുടേത്.
കാർഷിക പ്രതിസന്ധി, വന്യജീവി ആക്രമണം, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങി സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ ഉറച്ച നിലപാടുകളിലൂടെയും വ്യക്തമായ കാഴ്ചപ്പാടുകളിലൂടെയും കൃത്യമായ ഇടപെടലുകളിലൂടെയും എന്നും കൂടെനിൽക്കുന്ന പത്രമാണ് ദീപിക.
-മാർ ജോസ് പുളിക്കൽ (കാഞ്ഞിരപ്പള്ളി ബിഷപ്).
Leader Page
അതിരാവിലെ വീട്ടില് കിട്ടിയിരുന്ന ദീപിക, വല്യപ്പനെ വായിച്ചു കേള്പ്പിക്കുന്നത് ചെറുപ്പത്തില് എന്റെ ശീലമായിരുന്നു. അത് വായനാശീലവും ഉച്ചാരണശുദ്ധിയും ഓര്മശക്തിയും പൊതുവിജ്ഞാനവും ലഭിക്കാന് എന്നെ സഹായിച്ചു. ദീപികയുടെ മുഖപ്രസംഗങ്ങള് വായിക്കുന്നത് കാലിക പ്രശ്നങ്ങള് നന്നായി മനസിലാക്കാന് സഹായകരമാണ്.
ഉച്ചനീചത്വ ചിന്തമൂലം താഴ്ന്ന ജാതിക്കാര്ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് മാന്നാനത്ത് സംസ്കൃത സ്കൂള് ആരംഭിച്ച് ജാതിമതഭേദമെന്യേ വിദ്യാഭ്യാസത്തോടൊപ്പം ഭക്ഷണവും നല്കി കേരള സമൂഹത്തിന് സാംസ്കാരിക ദിശാബോധം നല്കിയ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന് മാര്ഗദീപമായ ദീപിക മലയാളികളുടെ സാംസ്കാരിക മുന്നേറ്റത്തിന് മികച്ച നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നു.
സത്യത്തിനും നീതിക്കും മൂല്യങ്ങള്ക്കുംവേണ്ടി എന്നും നിലകൊണ്ട പത്രമുത്തശിയാണ് ദീപിക. വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനും അവകാശ സംരക്ഷണത്തിനുംവേണ്ടി എക്കാലവും പൊരുതിയ ദീപിക സമൂഹ മനഃസാക്ഷിയുടെ സ്വരമായി നിലകൊള്ളുന്നു.
കര്ഷകരെയും പാവപ്പെട്ടവരെയും പാര്ശ്വവത്കരിക്കപ്പെട്ടവരെയും ചേര്ത്തുപിടിച്ച് അവരുടെ പ്രശ്നങ്ങള് ഭരണാധികാരികളെ അറിയിക്കുന്നതിനും ശക്തമായ നിലപാടുകള് സ്വീകരിക്കുന്നതിനും പരിഹാരമാര്ഗങ്ങള് നിര്ദേശിക്കുന്നതിനും ദീപികയ്ക്ക് സാധിച്ചു. സമുദായ ശക്തീകരണവും ദീപികയുടെ ലക്ഷ്യമാണ്. 140 വര്ഷം പിന്നിടുന്ന ദീപികയ്ക്ക് കൂടതല് ശോഭയോടെ പ്രകാശം പരത്തി മുന്നേറുവാന് കഴിയട്ടെ.
-ഡോ. കെ.കെ. ജോസ് കണിച്ചുകാട്ട് മുന് പ്രിന്സിപ്പല്
സെന്റ് തോമസ് കോളജ് പാലാ , ഡയറക്ടര് സ്കൂള് ഓഫ് മാത്സ് ആന്ഡ് സയന്സ് എംജി യൂണിവേഴ്സിറ്റി കോട്ടയം
Leader Page
ഇന്നത്തെപ്പോലെ ആശയവിനിമയ സാധ്യതകളാൽ സമ്പന്നമല്ലാതിരുന്ന ഒരു ഭൂതകാലത്തിൽ, മലയാളിയുടെ പൊതുജീവിതത്തിൽ ദീപിക ചെലുത്തിയ സ്വാധീനം കൃത്യമായി തിട്ടപ്പെടുത്താൻ സാധിക്കുകയില്ല. സൂക്ഷ്മമാണ് തലമുറകൾക്കു മേലുണ്ടായ സ്വാധീനം. നൂറ്റി നാല്പതു വർഷങ്ങൾക്കു മുമ്പുള്ള കേരളത്തോടാണ് ദീപിക സംസാരിക്കാൻ തുടങ്ങിയത്. ഐക്യകേരളം രൂപപ്പെടുന്നതിനും ആറേഴു ദശബ്ദങ്ങൾക്കു മുമ്പ്. അക്ഷരത്തിന്റെ ശക്തിയും സ്വാധീനവും മലയാളി തിരിച്ചറിയാൻ തുടങ്ങിയത് ദീപികയോടൊപ്പം. കോട്ടയം പിൽക്കാലത്ത് അക്ഷര നഗരിയായി പരിണമിച്ചതിന്റെ മുഖ്യകാരണവും ദീപിക തന്നെ.
മലയാളത്തിലെ പ്രസിദ്ധരായിത്തിർന്ന ഒട്ടനേകം എഴുത്തുകാർക്കും മാധ്യമ പ്രവർത്തകർക്കും ദീപിക കളരിയായി. സമൂഹത്തിന്റെ ഉത്കർഷത്തിലുള്ള വിശ്വാസം, പ്രതിഭകളെ അംഗീകരിക്കാനുള്ള മനസ്, മതനിരപേക്ഷമായ നിലപാടുകൾ, ജീവിതപ്രതിസന്ധികളോടുള്ള സമീപനത്തിലെ മാനവികത, സേവനത്തിലെ ആത്മീയത എന്നീ മൂല്യങ്ങളിൽ വേറിട്ടു നിൽക്കുന്ന ദീപികയ്ക്ക് ചരിത്ര പഥത്തിലൂടെ ഇനിയുള്ള ദീർഘയാത്രയ്ക്ക് ആശംസകൾ.
- കെ. ജയകുമാർമുൻ ചീഫ് സെക്രട്ടറി, തിരുവിതാംകൂർ
ദേവസ്വം ബോർഡ് പ്രസിഡന്റ്
Leader Page
മലയാള പത്രചരിത്രത്തിൽ തിളങ്ങിനിൽക്കുന്ന ദീപിക 140-ാം വർഷത്തിലെത്തിയെന്നത് വലിയ സന്തോഷം പകരുന്ന വിശേഷമാണ്. പത്രങ്ങളുടെ ലോകത്ത് മൂല്യങ്ങൾക്കും സത്യങ്ങൾക്കും എന്നും വലിയ പ്രാധാന്യം നൽകിയ പത്രമാണു ദീപിക.
പുതിയ തലമുറയുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ദീപിക അതിന്റെ പ്രസിദ്ധീകരണങ്ങളിലൂടെ പ്രത്യേകം ശ്രദ്ധ പുലർത്തിയെന്നത് എടുത്തുപറയേണ്ടതാണ്. കുട്ടികളുടെ ദീപികയും മറ്റു പ്രസിദ്ധീകരണങ്ങളും പുതുതലമുറയുടെ എഴുത്തിലും വരകളിലുമുള്ള കഴിവുകളുടെ പ്രകാശനത്തിന് മാതൃകാപരമായ രീതിയിൽ ഇടം നൽകിയിട്ടുണ്ട്.
എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിലും വളർത്തുന്നതിലും ഈ പത്രം എക്കാലവും ശ്രദ്ധിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക പുരോഗതിയിൽ സുപ്രധാനമായ സംഭാവനകൾ നൽകാൻ ദീപികയ്ക്കു സാധിച്ചു.
മൂല്യങ്ങളും ധാർമികതയും വെല്ലുവിളികൾ നേരിടുന്ന പുതിയ കാലത്ത്, പോയ കാലത്തിന്റെ തനിമകളെ അറിയാനും അവയോടു നീതി പുലർത്താനും നമുക്കു സാധിക്കണം. 140 വർഷം മുന്പു ദീപിക കേരളീയ സമൂഹത്തിൽ മുന്നോട്ടു വച്ച മഹത്തായ മാധ്യമസംസ്കാരത്തിന്റെ ലക്ഷ്യങ്ങളിലേക്കു പുതിയ കാലത്തും തളരാത്ത പ്രയാണത്തിന് ഈ പത്രത്തിനു സാധിക്കട്ടെ.
സിപ്പി പള്ളിപ്പുറം ബാലസാഹിത്യകാരൻ
Leader Page
കുടിയേറ്റമേഖലയില് ജനിച്ചുവളര്ന്ന എനിക്ക് ദീപിക ചെറുപ്പംതൊട്ടേ ജീവിതത്തിന്റെ ഭാഗമാണ്. സെന്സേഷണലിസത്തിന്റെ പുറകെ പോകാതെ വാര്ത്തകള് കൈകാര്യം ചെയ്യുമ്പോള് പുലര്ത്തുന്ന സത്യസന്ധതയാണ് 140 വര്ഷം നീണ്ട ദീപികയുടെ പ്രയാണത്തിനു കരുത്തേകുന്നത്.
അതിനിയും തുടരുമെന്ന കാര്യത്തില് എനിക്ക് സംശയമില്ല. ഒരുകാലത്ത് തീര്ത്തും അവഗണിക്കപ്പെട്ടു കിടന്നിരുന്ന മലയോരമേഖലയില് വികസനവെളിച്ചമെത്തിക്കാന് ദീപിക നിരന്തരം ശബ്ദമുയര്ത്തി.
ശബ്ദമില്ലാത്തവരുടെ നാവായി മാറി. മാധ്യമമേഖലയില് വലിയ കിടമത്സരങ്ങള് നടക്കുന്ന ഇക്കാലത്തും തങ്ങളുടെ മൂല്യങ്ങളില് വെള്ളം ചേര്ക്കാന് തയാറായിട്ടില്ലെന്നത് മറ്റു മാധ്യമങ്ങളില്നിന്നു ദീപികയെ വേറിട്ടുനിര്ത്തുന്നു.
-സിബി തോമസ് ഡിവൈഎസ്പി വിജിലന്സ് (കാസര്ഗോഡ്), സിനിമാതാരം
Leader Page
തലമുറകളുടെ കൈത്തണലിൽ ഒരു പത്രം 140 വർഷത്തിലെത്തുന്ന അസുലഭ മുഹൂർത്തം. അന്തരംഗം അഭിമാനപൂരിതമാകുന്നു. മലയാളികളുടെയും മലയാളത്തിന്റെയും ശിരസ് ആദരപൂർവം കുനിയുന്നു.
ദീപിക മലയാളത്തിന്റെ കൈവിളക്കാണ്. ചുറ്റും പടർന്നിടതൂർന്ന അന്ധകാരമാണ് തുടച്ചുമാറ്റാനിറങ്ങിയത്. അജ്ഞതയെയും അന്ധവിശ്വാസങ്ങളെയുമാണ് വേരോടെ പിഴുതെറിയാൻ ശ്രമിച്ചത്. അനീതിയും അടിമത്തവും ജാതീയതയുമാണ് അടിയന്തരമായി പടിയടച്ച് പിണ്ഡം വയ്ക്കേണ്ടതെന്നു മലയാളികളെ ഓർമിപ്പിക്കുകയും ഉണർത്തുകയും ചെയ്തതാണ് ദീപികയുടെ നിയോഗ സാക്ഷാത്കാരം.
പ്രകൃതിയുടെയും മനുഷ്യരുടെയും നിലവിളികൾക്കു കാതു കൊടുക്കാനും അവയുടെ കാരണങ്ങൾ കണ്ടെത്താനും പരിഹാരങ്ങൾ നിർദേശിക്കാനുംവേണ്ടിയാണ് ദീപിക നിലകൊണ്ടത്. പാർശ്വവത്കരിക്കപ്പെട്ടവരുടെ കണ്ണീരൊപ്പാൻ മാത്രമല്ല, അവർക്ക് ആത്മവീര്യം ചുരത്തുന്ന അക്ഷരങ്ങൾകൊണ്ട് പ്രതിരോധം തീർക്കാനും എന്നും ദീപികയുണ്ടായിരുന്നു.
പ്രശസ്ത സാഹിത്യകാരന്മാരും സാംസ്കാരിക നായകരും ചരിത്രാന്വേഷികളും ചിന്തകരും വിദ്യാഭ്യാസവിചക്ഷണരുമെല്ലാം ദീപികയുടെ അകത്തളങ്ങളിലുണ്ടായിരുന്നു. നോവലിസ്റ്റ് മുട്ടത്തുവർക്കി ദീർഘകാലം എഡിറ്ററായിരുന്നു. ഹാസസാഹിത്യകാരനും നർമഭാഷകനുമായ വേളൂർ കൃഷ്ണൻകുട്ടി എഡിറ്റോറിയൽ സംഘത്തിലുണ്ടായിരുന്നു. വേളൂരിന്റെ പത്രപാരായണൻ എന്ന കോളവും കെ.സി. സെബാസ്റ്റ്യന്റെ യാത്രയ്ക്കിടയിൽ എന്ന കോളവും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ദീപികയ്ക്കു നൂറുനൂറാശംസകൾ.
-പി.കെ. ഭരതൻ (തിരക്കഥാകൃത്ത്,എഴുത്തുകാരൻ, ദേശീയ അധ്യാപക
അവാർഡ് ജേതാവ്, റിട്ട. ഹയർ സെക്കൻഡറിസ്കൂൾ പ്രിൻസിപ്പൽ).
Leader Page
കാർട്ടൂണും വാർത്തയും മാത്രമല്ല എഡിറ്റോറിയലും വായിക്കണമെന്ന് എന്നെ പഠിപ്പിച്ചത് ആറു ദശാബ്ദങ്ങൾ ഒരു സാമൂഹ്യസേവനമായി കരുതി ദീപികയെ സേവിച്ച ലേഖകനായിരുന്ന എന്റെ പിതാവ് ജോസഫ് കൂട്ടുമ്മേൽ ആണ്.
അതു ചിന്തിക്കാൻ പഠിപ്പിച്ചു. ഇന്നും ആ ശീലം തുടരുന്നു. നിർണായകമായ രാഷ്ട്രീയ,സാമൂഹ്യ പ്രതിസന്ധികളിൽ ശക്തവും ആദർശധീരവുമായ ദീപിക എഡിറ്റിറ്റോറിയലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്നും അങ്ങനെതന്നെ. സൺഡേ സപ്ലിമെന്റിലൂടെയാണ് മലയാളത്തിന്റെ ജനപ്രിയ നോവലിസ്റ്റ് മുട്ടത്തു വർക്കിയുടെ കഥകൾ വായിച്ചുതുടങ്ങിയത്.
വിമോചനസമരകാലത്തിന്റെ ഓർമകളെ സജീവമായി നിർത്തുന്ന ദീപികയുടെ ഒരു ഫോട്ടോ ഡോക്യുമെന്റ് രണ്ടാം എഡിഷൻ എന്റെ പിതാവിന്റെ ലൈബ്രറിയിൽ ഉണ്ടായിരുന്നു, വിലപ്പെട്ട ഒരു രേഖ: ഫോട്ടോ ജേർണലിസത്തിന്റെ മകുടോദാഹരണം.
അതുപോലെ പലതും. ദീപികയിൽ സിനിമക്കോളം കുറച്ചു കാലം കൈകാര്യം ചെയ്യാനും അവസരം കിട്ടി. നവമാധ്യമ പ്രളയത്തിൽ ദിനപത്ര വായന നേരിടുന്ന വെല്ലുവിളികൾ അറിയാം. ഇതിന്റെ നടുവിൽ ദീപിക ഉയർന്നുതന്നെ നിൽക്കട്ടെ...
ഡോ. ജിജി ജോസഫ്
(റിട്ട. പ്രഫസർ എസ്ബി കോളജ് ചങ്ങനാശേരി, പ്രിൻസിപ്പൽ-സഹ്യജ്യോതി കോളജ് കുമളി)
Kerala
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് (ഓട്ടോണമസ്) കോളജ് ഗവേഷണത്തിൽ സെഞ്ചുറി തികച്ചു. സുവോളജി വിഭാഗത്തിലെ ഗവേഷണ വിദ്യാർഥിനികളായ കെ. ഷിജിന, കെ. നിജീഷ, പി.എം. കാവ്യമോൾ എന്നിവരുടെ പിഎച്ച്ഡി ഡിഫൻസ് വൈവ ഇന്നലെ പൂർത്തിയാക്കിയപ്പോൾ ഇതിനകം കോളജിൽനിന്ന് പിഎച്ച്ഡി പൂർത്തിയാക്കുന്നവർ നൂറ്റിയൊന്നുപേരായി.
ഗവേഷണത്തിൽ നൂറ് തികച്ചതിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷ ചടങ്ങ് കാലിക്കട്ട് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. സി.ടി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ ഫാ.പോൾ കുരീക്കാട്ടിൽ, പ്രിൻസിപ്പൽ ഫാ.ഡോ.ബിജു ജോസഫ്, വൈസ് പ്രിൻസിപ്പൽമാരായ ഡോ.പി.ജെ. വിനീഷ്, ഡോ. സതീഷ് ജോർജ്, കോളജ് റിസർച്ച് അഡ്വൈസറി കമ്മിറ്റി കൺവീനർ ഡോ. മെറിൽ മാത്യു, സ്റ്റാഫ് സെക്രട്ടറി ഡോ. മനോജ് മാത്യു എന്നിവർ പ്രസംഗിച്ചു.
ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച ഗവേഷണ പ്രബന്ധാവതരണ മൽസരത്തിൽ പൊന്നാനി എംഇഎസ് കോളജിലെ എം. സബ്ന, എസ്. ശ്രീദേവി, കൂത്തുപറമ്പ് നിർമലഗിരി കോളജിലെ ജിലു അൽഫോൻസ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് കാഷ് അവാർഡ് സമ്മാനിച്ചു.
കോളജിലെ എട്ട് റിസർച്ച് ഡിപാർട്ട്മെന്റുകളിലായി അൻപതോളം അധ്യാപകർക്ക് റിസർച്ച് ഗൈഡ്ഷിപ്പ് ഉണ്ട്. ഇവരുടെ കീഴിലായി ഇപ്പോൾ 128 വിദ്യാർഥികൾ ഗവേഷണം നടത്തുന്നുണ്ട്.
Leader Page
വടക്കൻ കേരളത്തിലെ കുടിയേറ്റജനതയ്ക്ക് ദീപിക പത്രമെന്നത് ഒരു വികാരമാണ്. സ്വന്തം നാടിന്റെ ഓർമകളുടെയും അടയാളങ്ങളുടെയും ഇടയിൽ മനസിൽ ചേർത്തുവച്ചൊരു വികാരം.
കുട്ടിക്കാലത്ത് കാസർഗോഡ് ജില്ലയിലെ തയ്യേനിയിലും കണ്ണൂർ ജില്ലയിലെ എടൂരിലുമുള്ള കുടുംബവീടുകളിലെത്തുമ്പോഴാണ് ഞാൻ ആദ്യമായി ദീപികയെ അടുത്തറിയുന്നത്. സ്കൂൾ പഠനകാലത്ത് മറ്റു പത്രങ്ങൾക്കൊപ്പം ദീപിക വായനയും ശീലമാക്കിയതിലൂടെ പൊതുവിജ്ഞാനവും ആനുകാലിക സംഭവങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളും ആർജിക്കാൻ കഴിഞ്ഞു.
ചലച്ചിത്രമേഖലയിലേക്ക് ആദ്യമായി എത്തിയ കാലം മുതൽ എനിക്ക് ഏറ്റവുമധികം പ്രോത്സാഹനം തന്ന പത്രവും ദീപികയാണ്. മലയാളത്തിലാദ്യമായി പ്രസിദ്ധീകരണത്തിന്റെ 140-ാം വർഷത്തിലെത്തിയ ദീപികയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.
- നിവേദ തോമസ് (ചലച്ചിത്ര താരം)
Leader Page
ദീപിക പത്രപ്രവർത്തനമേഖലയിലെ ഇതിഹാസമാണ്. 1887ൽ ആരംഭിച്ച ഈ പത്രത്തിന്റെ ശില്പി പ്രഗത്ഭനായ നിധീരിക്കൽ മാണിക്കത്തനാരായിരുന്നു. കായികരംഗത്തെ ആദ്യകാലം മുതലേ പ്രോത്സാഹിപ്പിച്ച ഏക പത്രം.
ഇന്റർനെറ്റ് പതിപ്പിറക്കിയ ആദ്യ മലയാളപത്രവും ദീപികതന്നെ. കലാകാരന്മാരെയും സാഹിത്യകാരന്മാരെയും പ്രോത്സാഹിപ്പിക്കാനും അവരെ സംബന്ധിക്കുന്ന വാർത്തകളും വിശേഷങ്ങളും പ്രസിദ്ധീകരിച്ച് സഹായകമായി വർത്തിക്കാനും തുടക്കംമുതൽ ശ്രമിച്ചിരുന്ന പത്രമാണ് ദീപിക.
ജാതി-മത കക്ഷിരാഷ്ട്രീയ ചിന്താഗതികൾക്കുപരിയായി സത്യസന്ധമായ പത്രധർമം പുലർത്തുന്നതിൽ ദീപിക ഇന്നും മുന്നിലാണ്. സകല മതസ്ഥരുടെയും ആഘോഷങ്ങൾക്കു തുല്യപ്രാധാന്യം നൽകിയും മതസൗഹാർദസന്ദേശം നൽകിയും ദീപിക തന്റെ ദൗത്യം ധന്യമാക്കുന്നു. ഇപ്പോഴും അതു തുടരുന്നു. യേശുദേവന്റെ ത്യാഗവും കാരുണ്യവും മുഖ്യസന്ദേശമായി പത്രധർമത്തിലൂടെ തുടരട്ടെ എന്നാശിക്കുന്നു.
140 വർഷം പിന്നിടുന്ന ദീപികയ്ക്ക് ഈ എളിയ സാഹിത്യകാരന്റെ ആശംസകൾ നേരുന്നു; ഒപ്പം, ദീപികയുടെ പത്രാധിപസമൂഹത്തിനും.
-കാര്യവട്ടം ശ്രീകണ്ഠൻനായർ (കവി, നാടകകൃത്ത്, ഗാനരചയിതാവ്, സംവിധായകൻ)
Leader Page
നൂറ്റിനാൽപ്പത് വർഷത്തെ പാരമ്പര്യമുള്ള ഏക മലയാള ദിനപത്രമായ ദീപികയുമായി കഴിഞ്ഞ അമ്പത്തഞ്ച് വർഷങ്ങൾ മുമ്പ് തുടങ്ങിയ പരിചയമാണ് എനിക്കുള്ളത്.
മലബാറിൽ ദീപിക ലഭിക്കാതിരുന്ന നാളുകളിൽ കോട്ടയത്തുനിന്ന് തപാലിൽ വരുത്തി വായിച്ചിരുന്നവരിൽ ഒരാളായിരുന്നു ഞാൻ.
അതിനെന്നെ പ്രേരിപ്പിച്ചത് അന്തരിച്ച കെ.സി. സെബാസ്റ്റ്യൻ എഴുതിയിരുന്ന ഈടുറ്റ ലേഖനങ്ങളും നിയമസഭാനിരീക്ഷണ അവലോകനങ്ങളുമായിരുന്നു. എന്നെപ്പോലെയുള്ള രാഷ്ട്രീയപ്രവർത്തകർക്ക് അതൊരു പാഠപുസതകമായാണ് പ്രയോജനപ്പെട്ടിരുന്നത്.
ചില പ്രമുഖ മലയാള പത്രങ്ങൾ സർക്കാരുകളെ ഭയന്ന് വാർത്തകൾ പലതും ഒതുക്കി വയ്ക്കുമ്പോൾ ദീപിക ധൈര്യപൂർവം അത്തരം വാർത്തകൾ പ്രസിദ്ധീകരിച്ചുകൊണ്ട് യഥാർഥ പത്രധർമം നിർവഹിക്കുന്നത് മലയാളികൾക്കെന്നും അഭിമാനകരമായിരിക്കും. ദീപികയ്ക്ക് ഇനിയും ഇതേ രീതിയിൽ മുന്നോട്ടു പോകാൻ കഴിയട്ടേയെന്ന് ആശംസിക്കുന്നതോടൊപ്പം ഏറെഹൃദ്യമായ അഭിനന്ദനങ്ങളും അറിയിക്കുന്നു.
- ജോസ് ചെമ്പേരി, കേരള കോൺഗ്രസ്-എം സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയംഗം.
Leader Page
സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ വായിച്ചു തുടങ്ങിയതാണ് ദീപിക. ഇന്നും മുടക്കമില്ലാതെ തുടരുന്നു എന്ന് പറയുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്.
എന്റെ വളർച്ചയിൽ ദീപിക ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് സത്യസന്ധമായി സാക്ഷ്യപ്പെടുത്താൻ എനിക്കാകും. എന്റെ കാഴ്ചയ്ക്ക് തെളിമ ഉണ്ടാക്കാനും ഭാഷയ്ക്കു കരുത്തുണ്ടാക്കാനും അറിവിന് ആഴമുണ്ടാക്കാനും ദീപിക സഹായിച്ചുവെന്ന് നിസംശയം പറയാം.
ദീപികയുടെ പോരാട്ടങ്ങൾ എന്നും ശബ്ദമില്ലാത്തവർക്കും അരികുവത്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ളതാണ്. ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾക്കുവേണ്ടി തൂലിക ചലിപ്പിക്കുമ്പോഴും, കടമകളെക്കുറിച്ച് പറയാനും ദീപിക മടികാണിക്കുന്നില്ല. കേരള കത്തോലിക്കാ സഭയുടെ തൂലിക പോരാളിയാണ് ദീപിക.
ദീപികയിൽ വരുന്ന മുഖപ്രസംഗങ്ങൾക്ക് കാരിരുമ്പിന്റെ കരുത്തും ചാട്ടവാറിന്റെ പ്രഹരശേഷിയും ലോഹത്തിന്റെ തിളക്കവുമാണ്. ദീപികയുടെ ദീപം കെടാതിരിക്കാൻ നമുക്ക് ആ തിരിക്കു ചുറ്റും കരങ്ങൾ ചേർത്തു നിൽക്കാം.
ഡോ. റൂബിൾ രാജ് മുൻ പ്രിൻസിപ്പൽ മരിയൻ കോളജ്, കുട്ടിക്കാനം
Leader Page
അറുപതു വര്ഷമായി ദീപികയുടെ സ്ഥിരം വരിക്കാരനും വായനക്കാരനുമാണ്. ചെറിയ ചില കാലങ്ങളിലെ വ്യത്യാസമൊഴിച്ചാല് ഈ കാലം മുഴുവനും ഒരേ നിലപാടുകളില് മാറ്റമില്ലാതെ നില്ക്കാന് കഴിഞ്ഞുവെന്നതാണ് ദീപികയുടെ സവിശേഷത.
ലാഭനഷ്ടങ്ങള് നോക്കാതെ സത്യത്തിനും ധാര്മികതയ്ക്കുമൊപ്പവും കര്ഷകര്ക്കൊപ്പവും ഉറച്ച നിലപാടുകള് സ്വീകരിക്കുന്ന ഏക പത്രം ദീപികയാണ്. അതുകൊണ്ടുതന്നെയാണ് വായനയുടെ സംസ്കാരം പുതുതലമുറകള്ക്കും മടിയില്ലാതെ പകര്ന്നുകൊടുക്കാന് ദീപികയ്ക്കു കഴിയുന്നത്.
- എ.കെ. ജോൺ അറയ്ക്കൽ
റിട്ട. മുഖ്യാധ്യാപകന്, മുൻ ചെയർമാൻ, ഫെയർ ട്രേഡ് അലയൻസ് കേരള
പാലാവയല്
Leader Page
എന്റെ ബാല്യകാലം മുതലുള്ള സന്തതസഹചാരിയാണ് ദീപിക. 1970കളുടെ അവസാനം ഡിഗ്രി വിദ്യാര്ഥിയായിരിക്കുമ്പോള് ദീപികയില്നിന്നു തുടര്ച്ചയായി കുറിച്ചെടുത്തിരുന്ന പൊതുവിജ്ഞാന വിവരങ്ങളും മറ്റും പിഎസ്സി പരീക്ഷയെഴുതാന് എന്നെ ഒരുക്കുകയും വ്യവസായ-വാണിജ്യവകുപ്പില് ജോലി സമ്പാദിക്കാന് സഹായിക്കുകയും ചെയ്തു. തുടര്ന്നാണ് കോളജ് അധ്യാപനരംഗത്തേക്കു പ്രവേശിച്ചത്.
കെട്ടിച്ചമച്ച കഥകളില്ലാതെ കാര്യംപറയുന്ന ദീപിക എക്കാലത്തും സ്വതന്ത്രവായന ആഗ്രഹിക്കുന്ന നാനാജാതി മതസ്ഥരായ വായനക്കാര്ക്ക് പ്രിയപത്രമാണ്. ഈ മാധ്യമമുത്തശ്ശിക്ക് 140ന്റെ ആശംസകള്.
-ഡോ. പി.സി. അനിയന്കുഞ്ഞ് (ജനറൽ സെക്രട്ടറി, കേരള കൗണ്സില്
ഓഫ് റിട്ട. കോളജ് പ്രിന്സിപ്പല്സ്, നാക് പിയര് ടീം അംഗം)